മുംബൈ നിശ്ചലമാകും; മുന്നറിയിപ്പുമായി പോലീസ്

റിപ്പബ്ലിക് ദിനത്തിൽ മുംബൈയിൽ പ്രതിഷേധ കടലിരമ്പും.  ദില്ലി അതിർത്തിയിൽ നടക്കുന്ന കർഷക സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള ദിവസങ്ങളിൽ രാജ്യത്തിന്റെ സാമ്പത്തിക  തലസ്ഥാനം കേന്ദ്രീകരിച്ചു പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് കിസാൻ സഭയുടെ തീരുമാനം.

ഇതിന്റെ ഭാഗമായാണ്  മൂന്നു വർഷം മുൻപ് കിസാൻ ലോങ്ങ്‌ മാർച്ചു സംഘടിപ്പിച്ചു  ലോക ശ്രദ്ധ നേടിയ സംസ്ഥാനത്തെ  കർഷകരും തൊഴിലാളികളും  മുംബൈ കേന്ദ്രീകരിച്ചു നാലു ദിവസത്തെ പ്രതിഷേധ  പരിപാടികൾ  ആസൂത്രണം ചെയ്തിരിക്കുന്നത്. ശനിയാഴ്ച്ച ജനുവരി  23ന്  നാസിക്കിൽ നിന്നും മുംബൈയിലേക്ക്  ട്രാക്ടർ /വാഹന റാലിയും  24ന്    ആസാദ് മൈതാനത്ത്  കുത്തിയിരിപ്പ് സമരവും നടത്തും.

ജനുവരി 25ന്  കർഷകത്തൊഴിലാളികൾ  റാലിയായി രാജ്ഭവനിലേക്ക് പുറപ്പെടും. തുടർന്ന്  26ന്  മുംബൈയിൽ  ആസാദ് മൈതാനത്ത് റിപ്പബ്ലിക് ദിന പതാക ഉയർത്തുവാനും തീരുമാനമായി.

ഇതോടെ വലിയ തയ്യാറെടുപ്പുകളാണ് മുംബൈയിലെ ട്രാഫിക് പോലീസ് എടുത്തു കൊണ്ടിരിക്കുന്നത്.  കിസാൻ മോർച്ചയുടെ ഭാഗമായി  നടക്കുന്ന റാലിയിൽ  രാവിലെ 9 മണി  മുതൽ രാത്രി 7 വരെ എൻ എസ് റോഡിൽ (മറൈൻ ഡ്രൈവ്) വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്ന് പ്രദേശത്തെ താമസക്കാരോട്  ട്രാഫിക് പോലീസ് ആവശ്യപ്പെട്ടു.

പതിനായിരങ്ങൾ പങ്കെടുക്കുന്ന കർഷക റാലി നഗരത്തെ അക്ഷരാർഥത്തിൽ നിശ്ചലമാക്കും. ഇസ്‌ലാം ജിംഖാനയിൽ നിന്ന് ആരംഭിക്കുന്ന പ്രതിഷേധ റാലി  ആസാദ് മൈതാനത്ത് സമാപിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News