
സംസ്ഥാനത്തും പ്രതീക്ഷയോടെ വാക്‌സിനേഷന്‍ ആരംഭിച്ചു. ആരോഗ്യവകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യസ വകുപ്പ് ഡയറക്ടര്‍ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ ആദ്യ ദിവസം തന്നെ വാക്‌സിന്‍ സ്വീകരിച്ചു. തെക്കന്‍ കേരളത്തില്‍ എല്ലാ കേന്ദ്രത്തിലും വാക്‌സിനേഷന്‍ വിജയകരമായിരുന്നു.
ആദ്യ ദിവസം തന്നെ ആവേശത്തോടെയാണ് ആരോഗ്യപ്രവര്‍ത്തകര്‍ വാക്‌സിന്‍ സ്വീകരിക്കാനെത്തിയത്. തിരുവനന്തപുരത്തെ ജില്ലാ കേന്ദ്രമായ പാങ്ങപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തില്‍
ആദ്യം തന്നെ വാക്‌സിന്‍ സ്വീകരിച്ച് മാതൃകയായത് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ എ. റംലാ ബീവിയും, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആര്‍എല്‍ സരിതയുമാണ്.
പൂര്‍ണമായും കോവിഡ് മാര്‍ഗനിര്‍ദേശം പാലിച്ചും, ആരോഗ്യാവസ്ഥ പരിശോധിച്ചതിന് ശേഷവുമാണ് വാക്‌സിന്‍ നല്‍കുന്നത്. തിരുവനന്തപുരത്ത് 11ഉം കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ 9 വീതം കേന്ദ്രങ്ങളിലുമാണ് വാക്‌സിനേഷന്‍ നല്‍കുന്നത്. ആകെ 2900 ആരോഗ്യപ്രവര്‍ത്തകരാണ് തെക്കന്‍ കേരളത്തില്‍ വാക്‌സിന്‍ സ്വീകരിച്ചത്.
ആദ്യ ദിനം ഒരു കേന്ദ്രത്തില്‍ 100 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. എവിടെയും ആര്‍ക്കും ഒരു ബുദ്ധിമുട്ടും അനുഭവപ്പെട്ടില്ല. 0.5എംഎല്ലാണ് ആദ്യ ഡോസായി നല്‍കിയത്. 28 ദിവസങ്ങള്‍ക്ക് ശേഷം രണ്ടാമത്തെ ഡോസും കൃത്യമായി എടുക്കേണ്ടതിന്റെ പ്രസക്തിയും വാക്‌സിനേഷനായി എത്തിയവരെ ആരോഗ്യ വിദഗ്ധര്‍ ഓര്‍മ്മിപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here