മലബാറിലും കൊവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചു; വാക്‌സിന്‍ നല്‍കുന്നത് 20 കേന്ദ്രങ്ങളില്‍

മലബാറിലും കൊവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചു; വാക്‌സിന്‍ നല്‍കുന്നത് 20 കേന്ദ്രങ്ങളില്‍

മലബാറിലും കൊവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചു. കോഴിക്കോട് 11 ഉം മറ്റ് ജില്ലകളില്‍ 9 ഉം കേന്ദ്രങ്ങളിലാണ് വാക്‌സിനേഷന്‍ നടക്കുന്നത്. ഒരു കേന്ദ്രത്തില്‍ ദിവസം 100 പേര്‍ക്കാണ് കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് വാക്‌സിന്‍ നല്‍കുക.

ഉദ്ഘാടന ചടങ്ങിന് ശേഷം രാവിലെ 11 മണിയോടെയാണ് വടക്കന്‍ കേരളത്തില്‍ വാക്‌സിനേഷന്‍ ആരംഭിച്ചത്. കോഴിക്കോട് 11 ഉം മറ്റ് ജില്ലകളില്‍ 9 ഉം കേന്ദ്രങ്ങളിലാണ് വാക്‌സിനേഷന്‍. ഒരു കേന്ദ്രത്തില്‍ ദിവസം 100 പേര്‍ക്ക് വീതം വാക്‌സിന്‍ നല്‍കും.

കാസര്‍കോട് കാഞ്ഞങ്ങാട് ജില്ലാശുപത്രിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ആദ്യഘട്ടത്തില്‍ 3100 പേര്‍ക്കാണ് ജില്ലയില്‍ വാക്‌സിന്‍ നല്‍കുക.

കണ്ണൂരില്‍ 9 കേന്ദ്രങ്ങളിലായി ആദ്യ ദിനം900 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു. മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ സതീഷ് ബാലസുബ്രമണ്യമാണ് ജില്ലയില്‍ ആദ്യ വാക്‌സിന്‍ സ്വീകരിച്ചത്.

കോഴിക്കോട് ജില്ലയില്‍ 11 കേന്ദ്രങ്ങളിലാണ് വാക്‌സിനേഷന്‍ നടക്കുന്നത്. 33,799 ആരോഗ്യ പ്രവര്‍ത്തകര്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒരു ദിവസം 1100 പേര്‍ക്ക് വീതം വാക്‌സിന്‍ നല്‍കും. കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു. ഡോ. വിപിന്‍ വര്‍ക്കി ആദ്യ വാക്‌സിന്‍ സ്വീകരിച്ചു.

മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ഒ ആര്‍ കേളു എം എല്‍ എ ഉദ്ഘാടനം നിര്‍വഹിച്ചു. ബത്തേരിയില്‍ സൂപ്രണ്ട് ഡോ. സേതു ലക്ഷ്മി, വൈത്തിരി ആശുപത്രിയില്‍ പീടിയാട്രിഷ്യന്‍ റൃ അമരീഷ് ടി ടി എന്നിവര്‍ ആദ്യ വാക്സിന്‍ സ്വീകരിച്ചു.

മലപ്പുറം ജില്ലയില്‍ മുതിര്‍ന്ന ഡോക്ടറും ,ഐ. എം.എ യുടെ മുന്‍ ദേശീയ ഉപാധ്യക്ഷനുമായ ഡോ.വി.യു. സീതി ആദ്യ വാക്സിന്‍ സ്വീകര്‍ത്താവായി. മലപ്പുറം താലൂക്ക് ആശുപത്രിയില്‍ എത്തിയാണ് 78 കാരനായ ഡോക്ടര്‍ സീതി കോവിഡ് വാക്സിന്‍ സ്വീകരിച്ചത് .

പാലക്കാട് 9 കേന്ദ്രങ്ങളിലായി 900 ആരോഗ്യ പ്രവര്‍ത്തകര്‍ വാക്‌സിനേഷന്റെ ഭാഗമായി. ജില്ലാ ആശുപത്രിയില്‍ സൂപ്രണ്ട് രമാദേവി ആദ്യം വാക്‌സിന്‍ സ്വീകരിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ പി റീത്തയും ആദ്യ ബാച്ചില്‍ വാക്‌സിന്‍ എടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel