കോവിഡ് വാക്‌സിനേഷന് സംസ്ഥാനത്ത് വിജയ തുടക്കം; ആദ്യ വാക്സിന്‍ സ്വീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍

കോവിഡ് വാക്‌സിനേഷന് സംസ്ഥാനത്ത് വിജയ തുടക്കം. 133 കേന്ദ്രങ്ങളില്‍ നടന്ന വാക്‌സിനേഷനില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ആദ്യ വാക്സിന്‍ സ്വീകരിച്ചു.ജനങ്ങളുടെ ഭയാശങ്കകള്‍ അകറ്റുന്നതായിരുന്നു ആദ്യ വാക്സിന്‍ സ്വീകരിച്ചവരുടെ പ്രതികരണങ്ങള്‍.

കേരളത്തിലെ ആരോഗ്യ സാംവിധാനത്തിന്റെ മികവ് തെളിയിക്കുന്നതായിരുന്നു കോവിഡ് വാക്‌സിനേഷന്റെ തുടക്കം.കൃത്യമായ സജ്ജീകരണങ്ങളും മുന്നൊരുക്കങ്ങളും സ്വീകരിച്ചു കൊണ്ടുള്ള വാക്‌സിനേഷന്‍ വന്‍ വിജയമായി.

ആദ്യ ഘട്ടത്തില്‍ സംസ്ഥാനത്ത് 133 കേന്ദ്രങ്ങളിലാണ് വാക്‌സിനേഷന്‍ നടന്നത്.വാക്സിന്‍ വലിയ പ്രതീക്ഷയാണ് നല്‍കുന്നതെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ വാക്‌സിനേഷന്‍ കേന്ദ്രം സന്ദര്‍ശിച്ച ആരോഗ്യ മന്ത്രി കെ കെ ഷൈലജ ടീച്ചര്‍ പറഞ്ഞു

ഭയാശങ്കകള്‍ വേണ്ടെന്നും വേദന പോലും അറിയാത്ത വിധം ലളിതമാണ് കുത്തിവെപ്പെന്നും കണ്ണൂരില്‍ ആദ്യ വാക്സിന്‍ സ്വീകരിച്ച മലബാര്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ സതീശന്‍ ബാലസുബ്രഹ്മണ്യം പറഞ്ഞു.

0.5 മില്ലി കോവി ഷീല്‍ഡ് വാക്‌സിനാണ് നല്‍കിയത്. ആദ്യ ദിനത്തില്‍ വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് ഇനി 28 ദിവസത്തിന് ശേഷം രണ്ടാമത്തെ ഡോസ് നല്‍കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News