വാട്സ്ആപ്പ് നഷ്ടപ്പെടുമോ എന്ന ഭയം വേണ്ട,  സ്വകാര്യതാ നയങ്ങൾ നടപ്പിലാക്കുന്നത് നീട്ടി

സ്വകാര്യതാ നയങ്ങൾ നടപ്പിലാക്കുന്നത് വാട്സ്ആപ്പ് നീട്ടി.  വാട്സ്ആപ്പിന്റെ പുത്തൻ സേവന നിബന്ധനകൾ സ്വകാര്യതാ നയത്തിൽ മാറ്റങ്ങൾ വരുത്തുമെന്നും സ്വകാര്യ വിവരങ്ങൾ ഫേസ്ബുക്കിന് കൈമാറുമെന്നുമുള്ള ഭയത്തിൽ ഉപഭോക്താക്കൾ മറ്റ് ആപ്ലിക്കേഷനുകളിലേക്ക് മാറുന്ന സാഹചര്യത്തിലാണ് നിബന്ധനകൾ നടപ്പിലാക്കുന്നത് വാട്സ്ആപ്പ് നീട്ടിയത്.

ഉപഭോക്താക്കൾക്ക് നയം അവലോകനം ചെയ്യാനും ആപ്ലിക്കേഷന് നിബന്ധനകൾ അംഗീകരിക്കാനുള്ള കൂടുതൽ സമയം നൽകുന്നതിന്റെ ഭാഗമായാണ് വാട്സ്ആപ്പിന്റെ പുതിയ തീരുമാനം.

തെറ്റായ വിവരങ്ങൾ ജനങ്ങളിൽ ആശങ്ക ഉണ്ടാക്കുന്നതിനാലാണ് സ്വകാര്യതാ നിബന്ധനകൾ മാറ്റിവെക്കാനുള്ള തീരുമാനമെടുത്തതെന്ന് കമ്പനിയുടെ അറിയിപ്പിൽ പറയുന്നു.
ഫെബ്രുവരി എട്ടിന് ഉപഭോക്താക്കളുടെ വാട്സ്ആപ്പ് അക്കൗണ്ട് താൽക്കാലികമായി നിർത്തി വെക്കുകയോ ഇല്ലാതാക്കുകയോ ചെയ്യില്ല.

വാട്സാപ്പിന്റെ സ്വകാര്യതയും സുരക്ഷയും ഉപഭോക്താക്കളെ ബോധ്യപ്പെടുത്തുന്നതിന് കൂടുതൽ കാര്യങ്ങൾ ചെയ്യാൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്നും അറിയിപ്പിൽ പറയുന്നു. മെയ് 15ന് വാട്സാപ്പിൽ പുതിയ ബിസിനസ് ഓപ്ഷനുകൾ ലഭ്യമാകുംമെന്നും വാട്സ്ആപ്പ് വ്യക്തമാക്കി.

വാട്ട്സ്ആപ്പിന്റെ പുത്തൻ നിബന്ധനകൾ അംഗീകരിക്കാനും അവലോകനം ചെയ്യാനും ഉപഭോക്താക്കളോട് ആവശ്യപ്പെടുന്നതിന്റെ അവസാന തീയതി തങ്ങൾ നീട്ടുക യാണെന്നും അറിയിപ്പിൽ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here