കേരളത്തിലെ കർഷകസംഘത്തിൻ്റെ  നേതൃത്വത്തിൽ ഷാജഹാൻപൂരിൽ പ്രതിഷേധ ശൃംഖല  തീർത്തു

കേരളത്തിലെ കർഷകസംഘത്തിൻ്റെ  നേതൃത്വത്തിൽ ഷാജഹാൻപൂരിൽ പ്രതിഷേധ ശ്രൃംഖല  തീർത്തു.

കരിനിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സമരത്തിന്റെ ഭാഗമായാണ് രാജസ്ഥാൻ ഹാരിയാന അതിർത്തിയായ ഷാജഹാൻപൂരിൽ പ്രതിഷേധ ശ്രൃംഖല തീർത്തത്.

ഷാജഹാൻപൂരിലെ പ്രതിഷേധ ശ്ര്യംഖലയിൽ കർഷകസംഘം സംസ്ഥാന സെക്രട്ടറി കെ.എൻ.ബാലഗോപാൽ പ്രതിജ്ഞ ചൊല്ലി.

കർഷക സംഘം അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് അമ്രാ റാം, കർഷകസംഘം അഖിലേന്ത്യാ ജോയിൻ്റ് സെക്രട്ടറി കെ.കെ.രാഗേഷ് എം.പി, ഡോ: സഞ്ജയ് മാധവ്, രാജസ്ഥാൻ കിസാൻ സഭാ നേതാവ് പ്രേമാറാം കേരള,കർഷക സംഘം സംഘം വൈസ് പ്രസിഡൻ്റ് പി.എം.ഷൗക്കത്ത്, സംസ്ഥാന കമ്മിറ്റി അംഗം കെ.സി.മനോജ് എന്നിവർ കണ്ണികളായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here