നെല്ലിയാമ്പതിയിൽ വിനോദ സഞ്ചാരികൾ മുങ്ങി മരിച്ചു

പാലക്കാട് നെല്ലിയാമ്പതിയിൽ വിനോദ സഞ്ചാരികളായ രണ്ടു പേർ മുങ്ങി മരിച്ചു. തമിഴ്നാട്  തിരുപ്പൂർ സ്വദേശികളായ കിഷോർ, കൃപാകരൻ എന്നിവരാണ് മരിച്ചത്. വിക്ടോറിയ വെള്ളച്ചാട്ടത്തിന് സമീപം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.

തമിഴ്നാട്ടിൽ നിന്നും നെല്ലിയാമ്പതിയിലെത്തിയ നാലംഗ സംഘത്തിൽ മൂന്നുപേരാണ് അപകടത്തിൽപ്പെട്ടത്.

ഇതിൽ ഒരാളെ മാത്രമേ രക്ഷപ്പെടുത്താൻ കഴിഞ്ഞുള്ളു. മരിച്ചവരെ പോസ്റ്റ്മോർട്ടത്തിനായി  പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ഒരു മാസം മുൻപ് സീതാർക്കുണ്ടിൽ കൊക്കയിലേക്ക് വീണ് ഒരാൾ മരിച്ചിരുന്നു. ഇതിന് പുറമേയാണ് രണ്ടാമത്തെ അപകടം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here