
പാലിയേറ്റീവ് ദിനത്തിൽ കിടപ്പ് രോഗികൾക്ക് ആശ്വാസവുമായി ഐ ആർ പി സി വളണ്ടിയർമാർ വീടുകളിൽ എത്തി. കണ്ണൂർ ജില്ലയിൽ ഒൻപതിനായിരം കിടപ്പ് രോഗികളെയാണ് സാന്ത്വനവും പരിചരണവുമായി ഐ ആർ പി സി വളണ്ടിയർമാർ സന്ദർശിച്ചത്. സാന്ത്വന പരിചരണ രംഗത്ത് മാതൃകാപരമായ പ്രവർത്തനങ്ങളാണ് സി പി ഐ എം നിയന്ത്രണത്തിലുള്ള ഐ ആർ പി സി കാഴ്ച വയ്ക്കുന്നത്.
വേദന തിന്ന് കഴിയുന്നവർക്ക് ആശ്വാസവും സാന്ത്വനവുമായാണ് ഐ ആർ പി സി വളണ്ടിയർമാർ വീടുകളിൽ എത്തിയത്.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു പാലിയേറ്റീവ് ദിനത്തിലെ ഗൃഹസന്ദർശനം.
പരിശീലനം നേടിയ മൂവായിരത്തോളം വളണ്ടിയർമാർ നേതൃത്വം നൽകി.ഡോക്ടർമാർ , നഴ്സുമാർ പാരാമെഡിക്കൽ ജീവനക്കാർ, ജനപ്രതിനിധികൾ തുടങ്ങിയവരും സംഘത്തിൽ ഉണ്ടായിരുന്നു.ഐ ആർ പി ഉപദേശ സമിതി ചെയർമാൻ പി ജയരാജൻ കണ്ണൂരിൽ നേതൃത്വം നൽകി.
സി പി ഐ എം നേതാക്കളും പ്രവർത്തകരും വിവിധ പ്രദേശങ്ങളിൽ ഗൃഹസന്ദർശനത്തിൻ്റെ ഭാഗമായി. കിടപ്പ് രോഗികൾക്ക് ഐ ആർ പി സി യുടെ നേതൃത്വത്തിൽ നിരന്തരമായി പരിചരണം നൽകുന്നതിന് പുറമേയായിരുന്നു പാലിയേറ്റീവ് ദിനത്തിലെ വിപുലമായ ഗൃഹസന്ദർശന പരിപാടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here