ജയിലിൽ ബാർക് മുൻ മേധാവിക്ക് ഉയർന്ന രക്തസമ്മർദ്ദം; ഓക്സിജൻ പിന്തുണയോടെ ആശുപത്രിയിൽ

മുംബൈയില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ടി ആര്‍ പി റേറ്റിങ് ഏജന്‍സിയായ ബാര്‍ക്കിന്റെ മുന്‍ സിഇഒ പാര്‍തോ ദാസ് ഗുപ്തയെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുന്നത്. തുടര്‍ന്ന് പാര്‍തോ ദാസ് ഗുപ്തയെ നവി മുംബൈയിലെ തലോജ സെന്‍ട്രല്‍ ജയിലില്‍ നിന്ന് മുംബൈയിലെ ജെജെ ആശുപത്രിയിലെ മാറ്റുകയായിരുന്നു.

വ്യാജ ടെലിവിഷന്‍ റേറ്റിംഗ് പോയിന്റ് (ടിആര്‍പി) കേസില്‍ അറസ്റ്റിലായ ബാര്‍ക് മുന്‍ മേധാവി പ്രമേഹ രോഗിയാണ്. അര്‍ദ്ധരാത്രിയോടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടിയതിനെ തുടര്‍ന്നാണ് രക്തസമ്മര്‍ദ്ദമുണ്ടയതെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. ജെജെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച ദാസിന് ഓക്‌സിജന്‍ പിന്തുണ വേണ്ടി വന്നു.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 24 നാണ് ഗോവയില്‍ നിന്ന് പൂനെയിലേക്ക് പോകുന്ന വഴിയില്‍ 55 കാരനായ ദാസ് ഗുപ്തയെ മുംബൈ പോലീസിന്റെ ക്രൈംബ്രാഞ്ച് പിടികൂടിയത്.

ടെലിവിഷന്‍ റേറ്റിങ്ങില്‍ കൃത്രിമം കാണിക്കാന്‍ റിപ്പബ്ലിക് ടിവി ഉടമയും എഡിറ്ററുമായ അര്‍ണാബ് ഗോസ്വാമി തനിക്ക് കൈക്കൂലി നല്‍കിയതായി ബ്രോഡ്കാസ്റ്റ് റിസര്‍ച്ച് ഓഡിയന്‍സ് കൗണ്‍സില്‍ മുന്‍ സിഇഒ പാര്‍ത്ത് ദാസ് ഗുപ്ത മുംബൈ പോലീസിന് മൊഴി നല്‍കിയിരുന്നു.

റിപ്പബ്ലിക് ടി വിയുടെ റേറ്റിംഗ് കൂട്ടുവാനായി ടി ആര്‍ പിയില്‍ കൃത്രിമം കാണിക്കുന്നതിന് സഹായിച്ചതിനാണ് അര്‍ണാബ് ഗോസ്വാമി ബാര്‍ക്ക് മേധാവിയെ സന്തോഷിപ്പിച്ചിരുന്നത്.

വിലകൂടിയ റിസ്റ്റ് വാച്ച് അടക്കമുള്ള പാരിതോഷികങ്ങളും ലക്ഷക്കണക്കിന് രൂപയും കൈക്കൂലിയായി നല്‍കിയിരുന്നുവെന്നും ബാര്‍ക് മുന്‍ മേധാവി പോലീസിനോട് സമ്മതിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News