കര്‍ഷകസമരം അടിച്ചമർത്താനുള്ള ശ്രമം ശക്തമാക്കി കേന്ദ്രസർക്കാർ

കർഷക സമരത്തെ അടിച്ചമർത്താനുള്ള ശ്രമം ശക്തമാക്കി കേന്ദ്രസർക്കാർ.കർഷക നേതാവായ ബൽദേവ് സിംഗ് സിർസ, പഞ്ചാബി അഭിനേതാവ് ദീപ് സിദ്ധു ഉൾപ്പടെ നാൽപതോളം പേർക്ക് NIA യുടെ നോട്ടീസ്.
അതേസമയം നാളെ NIA ക്ക് മുന്നിൽ ഹാജരാകില്ലെന്ന് സിർസ.കേന്ദ്ര അന്വേഷണ ഏജൻസിയെ ഉപയോഗിച്ച് കർഷകർക്കെതിരെ വ്യാജ കേസുകൾ കെട്ടിച്ചമക്കുന്നുവെന്ന് കർഷകരുടെ വിമർശനം.

കർഷക നേതാക്കൾ, ആക്ടിവിസ്റ്റുകൾ, സമരത്തെ അനുകൂലിക്കുന്ന പ്രമുഖർ, തുടങ്ങി 40ഓളം പേർക്കാണ് എൻഐഎ നോട്ടീസ് നൽകിയത്. ലോക് ഭലായ് ഇൻസാഫ് വെൽഫെയർ സൊസൈറ്റി സംഘടനാ നേതാവ് ബൽദേവ് സിംഗ് സിർസ, കർഷക സമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച പഞ്ചാബി അഭിനേതാവ് ദീപ് സിദ്ധു എന്നിവർക്കും നോട്ടീസ് ലഭിച്ചിട്ടുണ്ട്.

സിഖ്സ് ഫോർ ജസ്റ്റിസ് സംഘടനയ്ക്ക് എതിരായ കേസിൽ നാളെ ഹാജരാകാൻ ആവശ്യപ്പെട്ടാണ് ഇവർക്ക് നോട്ടീസ് ലഭിച്ചത്. sfj സംഘടനക്ക് കലിസ്ത്താൻ ബന്ധം ഉണ്ടെന്നും, വിദേശത്ത് നിന്നും അനധികൃതമായി പണം വന്നതായുമാണ് FIR ഇൽ പറയുന്നത്.SFJ നേതാവ് ഗുർപ്പത്വന്ത് സിംഗ് പന്നുവിനെതിരായ UAPA കേസിലാണ് ഇവരെ ചോദ്യം ചെയ്യുക.

കർഷക പ്രക്ഷോഭത്തെ ആട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാർ ശ്രമമാണ് നോട്ടിസിന് പിറകിൽ എന്ന് സിർസ ആരോപിച്ചു.കേന്ദ്രത്തിന്റെ സമ്മർദ്ദത്തിൽ വഴങ്ങില്ലെന്നും നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്നും സിർസ പ്രതികരിച്ചു. സമരത്തിന് പിന്തുണ നല്കുന്നവർക്കെതിരെ എൻഐഎ നോട്ടീസ് നല്കുന്നതിനെതിരായി വ്യാപക പ്രതിഷേധമാണ് ഉയരുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News