
ജനുവരി 26 -ന് 2021 ടാറ്റ സഫാരി വിപണിയില്‍ എത്തും, വാഹനത്തിന്റെ ബുക്കിംഗ് ഉടൻ ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഇപ്പോള്‍ എസ്‌യുവിയുടെ ആദ്യ പരസ്യവും നിർമ്മാതാക്കൾ പുറത്തിറക്കിയിരിക്കുകയാണ്.
ആരംഭിക്കുന്നതിന് മുന്നോടിയായി പുനരുജ്ജീവിപ്പിച്ച സഫാരി നെയിംപ്ലേറ്റിന്റെ ആദ്യ യൂണിറ്റ് പൂനെയിലെ പ്രൊഡക്ഷൻ ലൈനിൽ നിന്ന് പുറത്തിറക്കി.
വാഹനത്തിന്റെ പർച്ചേസ് കൂടുതല്‍ എളുപ്പമാക്കുവാനും വാഹനത്തെ കൂടുതല്‍ അറിയുവാനുമായി, ടാറ്റ മോട്ടോർസ് ‘ടാറ്റ സഫാരി ഇമാജിനേറ്റർ’ സ്യൂട്ടും അവതരിപ്പിച്ചിരിക്കുകയാണ്.
ഉപഭോക്താക്കൾക്ക് എപ്പോള്‍ വേണമെങ്കിലും,ഏത് സ്ഥലത്ത് നിന്നും വാഹനം മൊബൈല്‍ ഫോണിലൂടെ വണ്ടി അടുത്തറിയുന്നതിന് ഓഗ്‌മെന്റഡ് റിയാലിറ്റി (AR) ഉപയോഗിക്കാനുളള സംവിധാനം കമ്പനി പരിചയപ്പെടുത്തുന്നുണ്ട്.
ടാറ്റാ സഫാരി XE, XM, XT, XZ എന്നിങ്ങനെ മൊത്തം നാല് വേരിയന്റുകളിലാണ് സഫാരി ജനങ്ങളിലേക്കെത്തുന്നത്. സഫാരിക്ക് ആറ് സീറ്റ്, ഏഴ് സീറ്റ് കോൺഫിഗറേഷനുകളിലാണ് ലഭിക്കും, യഥാക്രമം ക്യാപ്റ്റൻ സീറ്റുകളും മധ്യ നിരയിൽ ഒരു ബെഞ്ച് സീറ്റും വാഹനത്തിലുണ്ടാവും.
റേഞ്ച്-ടോപ്പിംഗ് XT, XZ വേരിയന്റുകളിൽ മാത്രമേ പനോരമിക് സൺറൂഫ് ലഭ്യമാകു. വരാനിരിക്കുന്ന എസ്‌യുവിക്ക് റോയൽ ബ്ലൂ, ഓർക്കസ് വൈറ്റ്, ഡേടോണ ഗ്രേ എന്നിങ്ങനെ മൂന്ന് പെയിന്റ് സ്കീമുകൾ റിപ്പോർട്ട് അനുസരിച്ച് സ്ഥിരീകരിച്ചിട്ടുണ്ട്.
അധിക മൂന്നാം നിരയ്‌ക്ക് പുറമെ, ഹാരിയറിനെ കടത്തി വെട്ടി ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്കും റിയർ ഡിസ്ക് ബ്രേക്കുകളും സഫാരിക്ക് കാണുമെന്നാണ് പ്രതീക്ഷ.അഞ്ച് സീറ്റ് എസ്‌യുവിയെ അടിസ്ഥാനമാക്കി 2.0 ലിറ്റർ നാല് സിലിണ്ടർ ക്രയോടെക് ഡീസൽ എഞ്ചിനാണ് പുത്തൻ സഫാരിയുടെ ഹൃദയം.
പരമാവധി 170 bhp കരുത്തും 350 Nm torque ഉം പുറപ്പെടുവിക്കുന്നു, കൂടാതെ ആറ് സ്പീഡ് മാനുവൽ ഗിയർബോക്സും ഓപ്ഷണൽ ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് യൂണിറ്റും കമ്പനി വാഗ്ദാനം ചെയ്യുന്നു.
ഫ്രണ്ട്-വീൽ-ഡ്രൈവ് കോൺഫിഗറേഷൻ മാത്രമാണ് സഫാരി വാഗ്ദാനം ചെയ്യുന്നതെങ്കില്ലും ടാറ്റാ മോട്ടോർസ് വിപണി ആവശ്യകത അനുസരിച്ച് 4WD വേരിയന്റ് പിന്നീട് അവതരിപ്പിച്ചേക്കാം. വിപണിയിലെത്തി കഴിഞ്ഞാൽ ടാറ്റാ സഫാരി, എംജി ഹെക്ടർ പ്ലസ്, മഹീന്ദ്ര XUV500 എന്നിവയോട് മത്സരിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here