ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു; ഡ്രൈവറിന്‍റെ സമയോചിത ഇടപെടല്‍ ഒ‍ഴിവാക്കിയത് വന്‍ ദുരന്തം

എറണാകുളം പാലാരിവട്ടത്ത് ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു. യാത്രക്കാരെ കാറിൽ നിന്നും പെട്ടെന്ന് ഇറക്കിയതിനാൽ വൻ ദുരന്തം ഒഴിവായി. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് നിഗമനം.കുണ്ടന്നൂരിൽ നിന്ന് ഇടപ്പള്ളിയിലേക്ക് പോവുകയായിരുന്ന ഓൺലൈൻ ടാക്സി കാറിനാണ് യാത്രാമധ്യേ തീപിടിച്ചത്.

വാഹനത്തിൻറെ ബോണറ്റിൽ നിന്ന് പുക ഉയർന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ കാർ ഒതുക്കി നിർത്തി യാത്രക്കാരെ ഇറക്കുകയായിരുന്നു. സിഎൻജി ഇന്ധനം ഉപയോഗിച്ച് സർവീസ് നടത്തുന്ന വാഹനമാണ് കത്തിയത്. ഗാന്ധിനഗർ അഗ്നി രക്ഷാ സ്റ്റേഷനിൽ നിന്നുള്ള ഫയർ എൻജിൻ എത്തിയാണ് തീ അണച്ചത്.

അപകടത്തെ തുടർന്ന് വൈറ്റില ഇടപ്പള്ളി പാതയിൽ ഏറെ നേരം ഗതാഗതം സ്തംഭിച്ചു. പുക ഉയരുന്നത് ശ്രദ്ധയിൽ പെട്ടതിനാൽ വൻ ദുരന്തം ഒഴിവാകാനായെന്ന് വാഹന ഉടമ പ്രമോദ് പറഞ്ഞു. ഫയർ യൂണിറ്റ് പെട്ടെന്ന് എത്തി തീയണച്ചതിനാലാണ് സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്ക് ഉൾപ്പടെ തീപടരുന്നത് തടയാനായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here