യുവതിയെ വെട്ടിനുറുക്കി ഫ്ളാറ്റിലെ ചുമരിനുള്ളില്‍ ഒളിപ്പിച്ച് കാമുകന്‍; കാരണം ഞെട്ടിക്കുന്നത്; നാടിനെ നടുക്കി കൊലപാതകം

യുവതിയെ വെട്ടിനുറുക്കി ഫ്ളാറ്റിലെ ചുമരിനുള്ളില്‍ ഒളിപ്പിച്ച് കാമുകന്‍. മഹാരാഷ്ട്രയിലെ പാല്‍ഘട്ട് ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേരിയത്.

കാമുകിയായ 32-കാരിയെയാണ് 30-കാരനായ യുവാവ് അതിക്രൂരമായി കൊലപ്പെടുത്തിയത്. വിവാഹത്തിന് നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് കൊലപാതകം നടന്നത്.

ഫ്ളാറ്റില്‍വെച്ച് യുവതിയെ കൊലപ്പെടുത്തുകയും മൃതദേഹം വെട്ടിനുറുക്കി ചുമരിനുള്ളില്‍ ഒളിപ്പിക്കുകയും തുടര്‍ന്ന് യാതൊരു സംശയത്തിനും ഇടനല്‍കാതെ ഈ ഫ്ളാറ്റില്‍ തന്നെയാണ് യുവാവ് താമസിച്ചത്.

ഫ്‌ളാറ്റില്‍നിന്ന് യുവതിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറിലായിരുന്നു സംഭവം. ഒക്ടോബര്‍ 21-ന് പ്രതിക്കൊപ്പം യുവതിയെ കണ്ടതായി വിവരം ലഭിച്ചിരുന്നു.

യുവതിയുടെ വീട്ടുകാര്‍ ഇയാളോട് കാര്യം തിരക്കിയെങ്കിലും യുവതി ഗുജറാത്തിലെ വാപ്പിയിലേക്ക് പോയെന്നായിരുന്നു മറുപടി. ഇതിനായി യുവതിയുടെ വാട്സാപ്പില്‍നിന്ന് യുവാവ് സന്ദേശങ്ങള്‍ അയക്കുകയും ചെയ്തു.

എന്നാല്‍ പിന്നീട് സംശയം തോന്നിയതോടെയാണ് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയത്. ഒരുമിച്ച് ജോലിചെയ്തിരുന്ന ഇരുവരും കഴിഞ്ഞ അഞ്ച് വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News