പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ്: കളക്ടര്‍ക്കോ രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കൊ പങ്കില്ലെന്ന് ആഭ്യന്തര വകുപ്പ്

കളക്ടറേറ്റ് ജീവനക്കാരന്‍ പ്രതിയായ കൊച്ചി പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് കേസില്‍ കളക്ടര്‍ക്കോ മറ്റ് ജീവനക്കാര്‍ക്കൊ രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കൊ പങ്കില്ലെന്ന് ആഭ്യന്തര വകുപ്പ്.

2018ലെ പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ തിരിമറി നടത്തിയത് കളക്ടറേറ്റിലെ സെക്ഷന്‍ക്ലര്‍ക്കായ വിഷ്ണുപ്രസാദാണ്.വിഷ്ണു പ്രസാദിനെ നേരത്തെ അറസ്റ്റ് ചെയ്യുകയും വകുപ്പുതല നടപടിക്ക് വിധേയനാക്കുകയും ചെയ്തിരുന്നു.

തൃക്കാക്കര പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം നടത്തി കഴിഞ്ഞ ആഗസ്റ്റില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

പരാതിയില്‍ ഉന്നയിച്ചിരുന്ന പോലെ കളക്ടര്‍ക്കൊ മറ്റ് ജീവനക്കാര്‍ക്കൊ അയ്യനാട് സഹകരണ ബാങ്ക് പ്രസിഡന്റിനൊ മറ്റ് രാഷ്ട്രീയക്കാര്‍ക്കൊ കേസുമായി ബന്ധമില്ലെന്ന് അന്വേഷണത്തില്‍ തെളിഞ്ഞെന്ന് ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്നും ആഭ്യന്തര വകുപ്പ് വ്യക്തമാക്കി.

പരാതിക്കാരന്‍ ഗിരീഷ് ബാബുവിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News