അനുഗ്രഹീതന്‍ ആന്റണിയുടെ ട്രെയിലര്‍ പുറത്ത് വിട്ട് മെഗാസ്റ്റാര്‍ മമ്മൂക്ക

കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് സണ്ണി വെയ്ന്‍ നായകനാകുന്ന പുതിയ ചിത്രം ‘അനുഗ്രഹീതന്‍ ആന്റണി’യുടെ ട്രെയിലര്‍ പുറത്തിറങ്ങി . അണിയറയപ്രവര്‍ത്തകര്‍ക്ക് ആശംസകള്‍ നേര്‍ന്ന് കൊണ്ട് മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ട്രെിയലര്‍ പുറത്ത് വിട്ടത്.

കോവിഡ് മൂലം റിലീസ് വൈകിയ ചിത്രത്തിന്റെ ട്രെയിലര്‍ ഏറെ പ്രതീക്ഷ നല്‍ക്കുന്ന ഒന്നാണ്. 96 എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയയായ ഗൗരി കിഷനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

ആന്റണിയായി സണ്ണി വെയ്ന്‍ എത്തുമ്പോള്‍ സഞ്ജനയായി ഗൗരി വേഷമിടുന്നു. ഏട്ടുകാലി, ഞാന്‍ സിനിമാ മോഹി എന്നീ ഹ്രസ്വ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പ്രിന്‍സ് ജോയി ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

ആന്റണിയും അയാളുടെ നായയും തമ്മിലുള്ള ആത്മബന്ധം സിനിമയിലെ ഒരു പ്രധാന ഘടകമാണ്. നവീന്‍ ടി. മണിലാലാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിദ്ധിഖ്, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, മാലാ പാര്‍വതി തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന താരങ്ങള്‍. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനങ്ങള്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചിരുന്നു.

കേരളത്തില്‍ തീയറ്ററുകള്‍ തുറന്നപ്പോള്‍ പലയിടങ്ങളിലും ട്രെയിലര്‍ പ്രദര്‍ശനത്തിന് എത്തിയിരുന്നു. വളരെ കുറച്ച് സമയത്തിനുള്ളില്‍ സോഷ്യല്‍ മീഡിയ പേജുകളിലും ട്രെലിയര്‍ ശ്രദ്ധേയമായിരിക്കുകയാണ്.

സംഗീതത്തിനും പ്രണയത്തിനും കുടുംബ ബന്ധങ്ങള്‍ക്കുമെല്ലാം ഒരുപാട് പ്രാധാന്യമുള്ള കഥയാണ് അനുഗ്രഹീതന്‍ ആന്റണിയുടേത്. അരുണ്‍ മുരളീധരന്‍ സംഗീത സംവിധാനം ചെയ്യുമ്പോള്‍ മനു മഞ്ജിത്താണ് ഗാന രചന നിര്‍വഹിച്ചിരിക്കുന്നത്. ജിഷ്ണു എസ് രമേശിന്റേയും അശ്വിന്‍ പ്രകാശിന്റെയും കഥക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിക്കുന്നത് നവീന്‍ ടി മണിലാല്‍ ആണ്.

സിനിമയില്‍ നിന്നും കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ പാട്ട് വലിയ ജനപ്രീതി നേടിയിരുന്നു. മുന്‍പ് പുറത്തിറങ്ങിയ കാമിനി എന്ന ഗാനം 21 മില്യണിലധികം ആളുകളാണ് കണ്ടത്.

അപ്പു ഭട്ടതിരി എഡിറ്ററും അരുണ്‍ വെഞ്ഞാറമൂട് ആര്‍ട്ട് ഡയറക്ടറുമാണ്. ശങ്കരന്‍ എ എസും, സിദ്ധാര്‍ത്ഥന്‍ കെ സിയും സൗണ്ട് ഡിസൈന്‍ ചെയ്തിരിക്കുന്ന അനുഗ്രഹീതന്‍ ആന്റണിയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ബിജു ബെര്‍ണാഡ് ആണ്.

Unveiling the Official Trailer of #AnugraheethanAntony ! Best wishes to Sunny Wayne , Gouri Kishan & The Entire Team

Posted by Mammootty on Saturday, 16 January 2021

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News