ഐപിക്ക് കൂട്ടുകാർ നാട്ടിൽ മാത്രമല്ല, അങ്ങ് കാട്ടിലുമുണ്ട്

കഴിഞ്ഞ തലസ്ഥാന നഗരസഭയിൽ ഏറ്റവും മികച്ച കൗൺസിലായി തിളങ്ങിയ ബിനു ഐ.പിക്ക് നാട്ടിൽ മാത്രമല്ല കൂട്ടുകാരുള്ളത്, അങ്ങ് വയനാട്ടിലെ കാട്ടിലുമുണ്ട് ഐപിയുടെ കൂട്ടുകാർ.

വയനാടൻ യാത്രയിൽ ചങ്ങാത്തത്തിലായ ഒരു മലയണ്ണാൻ്റ ദൃശ്യങ്ങളാണ് ഐ.പി തൻ്റെ എഫ് ബി യിൽ പങ്കുവച്ചിരിക്കുന്നത്.

‘മരത്തിന് മുകളിൽ ഇരിക്കുന്ന മലയണ്ണാനെ അടുത്ത കണ്ട കുട്ടികൾക്ക് ആദ്യം കൗതുകം. നിമിഷങ്ങൾക്കുള്ളിൽ അവൻ ചാടി കുട്ടികളുടെ അടുത്തേക്ക്, പിന്നെ കുട്ടികളുടെയും എൻ്റെയും കൂട്ടുകാരനായി നമുക്കൊപ്പം. വനയാത്രകൾ പലതു നടത്തിയിട്ടുണ്ടെങ്കിലും ഇത്തരമൊരു അനുഭവം ആദ്യം’ ആണെന്നും ബിനു ഐ.പി ഫെയ്സ്ബുക്കില്‍ കുറിച്ചു.

ഫെയ്സ്ബുക്ക് കുറിപ്പ് ചുവടെ;

കൊവിഡ് മഹാമാരി തീർത്ത അടഞ്ഞ ലോകത്തിൽ വലിയ വീർപ്പുമുട്ടലായി മാറിയത് വനയാത്രകൾ മുടങ്ങിപ്പോയതാണ്. വീണ്ടും കാടുകയറാനായതിൽ വലിയ സന്തോഷം. ഒപ്പം മക്കളും കുടുബവും ഉണ്ടായതിൽ അതിലേറെ ആനന്ദവും.
എന്നാൽ ഇത്തവണത്തെ യാത്രയുടെ അനുഭവം ഇതൊന്നുമല്ല, ക്ഷണിക്കപ്പെടാതെ കാടിൻ്റെ വന്യതയിൽ നിന്ന് കുട്ടികളുടെ ഇടയിലേക്ക് ഇറങ്ങി വന്ന ഒരു സുന്ദരൻ മലയണ്ണാൻ.
ബുധനാഴ്ചയാണ് തിരുനെല്ലിയിലേക്ക് യാത്ര തിരിച്ചത്. തിരുനെല്ലി ഫോറസ്റ്റ് ഐബിയിൽ രാത്രി തങ്ങി. പിറ്റേന്ന് രാവിലെ കാട് കാണാൻ ഇറങ്ങിയതാണ്. മരത്തിന് മുകളിൽ ഇരിക്കുന്ന മലയണ്ണാനെ അടുത്ത കണ്ട കുട്ടികൾക്ക് ആദ്യം കൗതുകം. നിമിഷങ്ങൾക്കുള്ളിൽ അവൻ ചാടി കുട്ടികളുടെ അടുത്തേക്ക്, പിന്നെ കുട്ടികളുടെയും എൻ്റെയും കൂട്ടുകാരനായി നമുക്കൊപ്പം. വനയാത്രകൾ പലതു നടത്തിയിട്ടുണ്ടെങ്കിലും ഇത്തരമൊരു അനുഭവം ആദ്യം. കാഴ്ചയുടെ ഇതുവരെ വിട്ടുമാറിയില്ല, കുട്ടികളുടെ ആഹ്ളാദം പിന്നെ പറയണോ. എന്തായാലും ഈ യാത്ര അവിസ്മരണീയമാക്കിയ മലയണ്ണാനു നന്ദി. പുതിയ കാഴ്ചകൾ തേടി യാത്ര തുടരുകയാണ്…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News