വെയ്ന്‍ റൂണി ക്ലബ് ഫുട്‌ബോളില്‍ നിന്നും വിരമിച്ചു

ഇംഗ്ലീഷ് ഫുട്ബോള്‍ താരം വെയ്ന്‍ റൂണി വിരമിച്ചു. മാഞ്ചസ്റ്ററിന്റെ മുന്‍ ക്യാപ്റ്റനായ റൂണി അവസാനമാസങ്ങളില്‍ ചാമ്പ്യന്‍ഷിപ്പ് ക്ലബായ ഡാര്‍ബി കൗണ്ടിയുടെ പരിശീലകനും പ്ലയറും ആയിരുന്നു.

എന്നാല്‍ റൂണിയെ സ്ഥിരം പരിശീലകനായി നിയമിക്കാന്‍ ഡാര്‍ബി കൗണ്ടി തീരുമാനിച്ചതോടെയാണ് ഫുട്ബോളില്‍ നിന്ന് വിരമിക്കാനുള്ള തീരുമാനം. ഫിലിപ് കോകുവിനെ പുറത്താക്കിയത് മുതല്‍ റൂണി ഡാര്‍ബിയുടെ താല്‍ക്കാലിക പരിശീലകനായിരുന്നു.

രാജ്യാന്തര കരിയര്‍ 2017ല്‍ അവസാനിപ്പിച്ച താരം 2018ല്‍ വിടവാങ്ങല്‍ മത്സരം കളിച്ചിരുന്നു. ഇംഗ്ലീഷ് ദേശീയ ടീമിന്റെയും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെയും എക്കാലത്തെയും മികച്ച ഗോള്‍ സ്‌കോറര്‍ ആണ് റൂണി.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി 253 ഗോളുകള്‍ സ്വന്തമാക്കി. ഇംഗ്ലണ്ടിനായി 119 മത്സരങ്ങളില്‍ നിന്ന് 53 ഗോളുകള്‍ നേടിയിട്ടുണ്ട്. മാഞ്ചസ്റ്ററിനായി അഞ്ച് ലീഗ് കിരീടങ്ങളും ചാംപ്യന്‍സ് ലീഗും ജയിച്ചു. എവര്‍ട്ടനിലാണ് താരം കരിയര്‍ തുടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News