ജന്മദിന കേക്ക് വാളുപയോഗിച്ച് മുറിച്ചത് വിവാദത്തിൽ: ക്ഷമാപണവുമായി വിജയ് സേതുപതി

വിജയ് സേതുപതിയുടെ പിറന്നാൾ ആഘോഷം വിവാദത്തിൽ. വാൾ ഉപയോഗിച്ച് ജന്മദിന കേക്ക് മുറിച്ചതാണ് സോഷ്യൽ മീഡിയയിൽ പ്രതിഷേധത്തിനു കാരണമായത്. സംഭവം വിവാദത്തിലായതോടെ വിജയ് സേതുപതി ക്ഷമാപണം നടത്തി. മോശം സന്ദേശമാണ് തന്‍റെ പ്രവൃത്തി നല്‍കിയതെന്നും ഭാവിയില്‍ ആവര്‍ത്തിക്കില്ലെന്നുമാണ് വിജയ് സേതുപതി പറഞ്ഞത്.

ജന്മദിനാശംസകള്‍ നേര്‍ന്ന എല്ലാവര്‍ക്കും ഹൃദയംഗമമായ നന്ദി. മൂന്ന് ദിവസം മുന്‍പുള്ള ജന്മദിനാഘോഷത്തിന്‍റെ ചിത്രം ഇപ്പോള്‍ വിവാദമായിരിക്കുകയാണ്. സംവിധായകന്‍ പൊൻറാമിന്‍റെ പുതിയ ചിത്രത്തിലാണ് ഞാൻ ഇപ്പോൾ അഭിനയിക്കുന്നത്. ചിത്രത്തിന്‍റെ സെറ്റിലായിരുന്നു ആഘോഷം.

ആ സിനിമയിൽ വാളിന് വലിയ പ്രാധാന്യമുണ്ട്. അതുകൊണ്ടാണ് വാൾ ഉപയോഗിച്ച് കേക്ക് മുറിച്ചത്. ഇത് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇനി കൂടുതല്‍ സൂക്ഷ്മത കാണിക്കും. ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നു. എന്‍റെ പ്രവൃത്തിയില്‍ ഖേദിക്കുന്നു. എന്നതാണ് അദ്ദേഹം ഫെയ്സ് ബുക്കിൽ കുറിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News