മലയാളത്തിന്റെ നിത്യവസന്തം പ്രേം നസീറിന് ഒരേ വാക്കില്‍ പ്രണാമമര്‍പ്പിച്ച് ലാലേട്ടനും മമ്മൂക്കയും

മലയാളത്തിന്റെ നിത്യവസന്തം പ്രേംനസീര്‍ വിടവാങ്ങിയിട്ട് ഇന്ന് 32 വര്‍ഷങ്ങള്‍ തികയുന്നു. ചിറയിന്‍കീഴുകാരുടെ സ്വന്തം അബ്ദുള്‍ ഖാദറായി എത്തി മലയാള സിനിമയുടെ മനസ്സ് കീഴടക്കിയ നിത്യഹരിത നായകനായി പ്രേംനസീര്‍ മാറിയത് വളരെ വേഗത്തിലായിരുന്നു.

ഓർമ്മ പൂക്കൾ

Posted by Mammootty on Friday, 15 January 2021

അഭ്രപാളികളില്‍ തെളിയുന്ന കഥാപാത്രങ്ങള്‍. കാതുകളില്‍ മുഴങ്ങുന്ന ഭാവസമ്പന്നമായ സംഭാഷണങ്ങള്‍. പ്രേംനസീര്‍ എന്ന കലാകാരന്‍ മലയാള സിനിമയില്‍ എന്നും അനശ്വരനാണ്.

ഓർമ്മപ്പൂക്കൾ

Posted by Mohanlal on Saturday, 16 January 2021

പ്രേം നസീര്‍ ഓര്‍മ്മയായിട്ട് 32 വര്‍ഷങ്ങള്‍ തികയുന്ന ഈ ദിനത്തില്‍ അദ്ദേഹത്തിന് ഓര്‍മപ്പൂക്കള്‍ നേര്‍ന്നിരിക്കുകായാണ് മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍.

ഒരിക്കലും മരിക്കാത്ത ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഒരായിരം പ്രണാമം! 🙏

Posted by Suresh Gopi on Saturday, 16 January 2021

‘ഓര്‍മപ്പൂക്കള്‍’ എന്ന് മമ്മൂട്ടിയും മോഹന്‍ലാലും ഒരേവാക്കുകള്‍ ഫേസ്ബുക്കില്‍ കുറിച്ചു. ‘ഒരിക്കലും മരിക്കാത്ത ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഒരായിരം പ്രണാമം’, സുരേഷ് ഗോപി ഫേസ്ബുക്കിലൂടെ പറയുന്നു.

കുട്ടിക്കാലത്ത്…സിനിമയോടുള്ള ഭ്രമം കൂടാനുള്ള പ്രധാന കാരണം,❤️ പ്രേംനസീർ ❤️എന്ന മലയാള സിനിമാലോകം കണ്ട ഏറ്റവും വലിയ…

Posted by Manoj K Jayan on Friday, 15 January 2021

മനോജ് കെ ജയന്‍, ശങ്കര്‍ ഉള്‍പ്പടെ നിരവധി പേരാണ് അദ്ദേഹത്തിന് പ്രണാമം അര്‍പ്പിച്ചിരിക്കുന്നത്. പ്രേംനസീര്‍ മലയാളത്തിന് വെറുമൊരു നടനായിരുന്നില്ല.

ഭ്രമിപ്പിക്കുന്ന ഒരനുഭവമായിരുന്നു. പകര്‍ന്നാടിയ കഥാപാത്രങ്ങളിലെല്ലാം അദ്ദേഹം നിറഞ്ഞുതുളുമ്പിയിരുന്നു. നസീറായിരുന്നു കഥാപാത്രങ്ങളെക്കാളും വലിയ കഥാപാത്രം. വെള്ളിത്തിരയുടെ മാസ്മരികതയില്‍ സ്വയം മറക്കാന്‍ അബ്ദുല്‍ഖാദര്‍ എന്ന പച്ചമനുഷ്യന്‍ തയ്യാറായില്ല.

പ്രണയസങ്കല്‍പ്പങ്ങള്‍ക്ക് െവെള്ളിത്തിരയില്‍ നാനാര്‍ത്ഥങ്ങള്‍ നല്‍കി മികച്ച അഭിനേതാവായും നാട്യങ്ങള്‍ക്കപ്പുറത്ത് നല്ല മനുഷ്യനായും അദ്ദേഹം ജീവിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News