കവർ സോങ് എന്ന് കേക്കുമ്പോ കുരുപൊട്ടുന്ന മാമന്മാർ ഉള്ളേടത്തോളം കാലം ഇനീം ഇനീം കവറുകൾ പാടി കൊണ്ടേ ഇരിക്കുമെന്ന് ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍.
സംഗീതത്തെ വിമർശിക്കുന്ന ഒരു പ്രത്യേക വിഭാഗം ആൾക്കാരെ നിശിതമായി വിമർശിച്ചുകൊണ്ട് കഴിഞ്ഞ ദിവസം പങ്കുവച്ച കുറിപ്പിന് ലഭിച്ച മറുപടികളെക്കുറിച്ചാണ് ഹരീഷ് ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നത്.
‘കോപ്പിറൈറ് സ്ട്രൈക്ക് ചെയ്യുകയോ, എന്റെ പാട്ട് ഇങ്ങനെ പാടരുത് എന്ന് ഒരു സൃഷ്ടാവ് പറയുകയോ ചെയ്യാത്ത പക്ഷം ഈ മടല് വെട്ടി അടി ഒക്കെ കോമഡി ആയി ചിരിച് അങ്ങ് തള്ളും. പിന്നെ പാടരുത് എന്ന് സൃഷ്ടാവ് വന്നു പറഞ്ഞാൽ, ഞാൻ പിന്നെ അദ്ദേഹത്തിന്റെ പാട്ടുകൾ പാടില്ല. എന്തായാലും മാറ്റി പാടുന്നത് കേട്ടു ശ്വാസ തടസ്സവും അസ്കിതയും ഉണ്ടാവുന്ന മാമന്മാർക്ക് വേണ്ടി സ്വന്തമായി പാട്ട് ഉണ്ടാക്കാൻ തൽക്കാലം സൗകര്യം ഇല്ല’ ഹരീഷ് ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം ചുവടെ;
ഇന്നലെ ഇട്ട കുറിപ്പിന് തെറിയായും അല്ലാതെയും കുറെ പ്രതികരണങ്ങൾ കിട്ടി. എന്നാ പിന്നെ പൊട്ടുന്ന കുരുക്കൾ അങ്ങോട്ട് പൊട്ടട്ടെ എന്ന് കരുതി തന്നെ എഴുതുന്ന കുറിപ്പാണ് ഇതു. കവർ സോങ് എന്ന് കേക്കുമ്പോ കുരുപൊട്ടുന്ന മാമന്മാർ ഉള്ളേടത്തോളം കാലം ഇനീം ഇനീം കവറുകൾ പാടി കൊണ്ടേ ഇരിക്കും.
സ്വതന്ത്ര ഒറിജിനൽ പാട്ട് കേട്ടു ആസ്വദിക്കുന്നവർക്ക് വേണ്ടി ഒരുപാട് ഒറിജിനൽ ഗാനങ്ങൾ സൃഷ്ടിക്കപ്പെടും… അവർ അത് കേൾക്കുകയും പ്രോത്സാഹിപ്പിക്കുകയും വിമർശിക്കുകയും ചെയ്യും. ഒറിജിനൽ സൃഷ്ടാവിനോടുള്ള ബഹുമാനം ആ പാട്ടിന്റെ മിമിക്രി കാണിച്ചു കൊണ്ടല്ല രേഖപ്പെടുത്തേണ്ടത് എന്നു എനിക്ക് ഉറപ്പുള്ള കൊണ്ട് ഇനീം ആവുന്നത്ര വ്യത്യസ്ഥ പരീക്ഷണങ്ങൾ പഴയ പുതിയ ഗാനങ്ങളിൽ ചെയ്തു കൊണ്ടും ഇരിക്കും. അങ്ങനെ അഭിപ്രായം ഇല്ലാത്തവർ അവരുടെ ഇഷ്ടം പോലെ പാടും.
കോപ്പിറൈറ് സ്ട്രൈക്ക് ചെയ്യുകയോ, എന്റെ പാട്ട് ഇങ്ങനെ പാടരുത് എന്ന് ഒരു സൃഷ്ടാവ് പറയുകയോ ചെയ്യാത്ത പക്ഷം ഈ മടല് വെട്ടി അടി ഒക്കെ കോമഡി ആയി ചിരിച് അങ്ങ് തള്ളും. പിന്നെ പാടരുത് എന്ന് സൃഷ്ടാവ് വന്നു പറഞ്ഞാൽ, ഞാൻ പിന്നെ അദ്ദേഹത്തിന്റെ പാട്ടുകൾ പാടില്ല. എന്തായാലും മാറ്റി പാടുന്നത് കേട്ടു ശ്വാസ തടസ്സവും അസ്കിതയും ഉണ്ടാവുന്ന മാമന്മാർക്ക് വേണ്ടി സ്വന്തമായി പാട്ട് ഉണ്ടാക്കാൻ തൽക്കാലം സൗകര്യം ഇല്ല.
2 ഒറിജിനൽ സ്റ്റുഡിയോ ആൽബം ഉം റിലീസ് ചെയ്ത, ഒറിജിനൽ സ്വതന്ത്ര സംഗീതത്തെ സ്നേഹിക്കുന്ന ഒരുപാട് പേരുടെ പ്രചോദനം, അനുഗ്രഹം, നിരന്തരമായ feedback എന്നിവ കൊണ്ട് മാത്രം coke studio യുടെ വേദി വരെ എത്താനും, MTV push artist of the year എന്ന അംഗീകാരം നേടാനും വരെ ഭാഗ്യം ലഭിച്ച സംഗീത കൂട്ടായ്മയുടെ ഭാഗം ആയ എനിക്ക് സ്വാതന്ത്ര സംഗീതം കേൾക്കാൻ ഇഷ്ടം കൊണ്ട് പാടാൻ പറയുന്ന സഹൃദയരും, ‘നീ ഈ പാട്ട് ഇങ്ങനെ പാടണ്ട, പാടാണെങ്കി സ്വന്തം പാട്ട് ഉണ്ടാക്ക് ‘ എന്ന് പറയുന്നവരും തമ്മിൽ ഉള്ള വ്യത്യാസം നല്ല പോലെ അറിയാം.
രണ്ടാമത്തെ കൂട്ടർ പറയാനുള്ളത് തെറിയായും അല്ലാതെയും പുലമ്പി കൊണ്ടിരുന്നോളൂ… തൽക്കാലം ഇങ്ങനെ അങ്ങോട്ടു പാടി കൊണ്ടിരിക്കുക തന്നെ ചെയ്യും. കവറാണെങ്കി അത്, ഒറിജിനൽ ആണെങ്കിൽ അത്.
ഇന്നലെ ഇട്ട കുറിപ്പിന് തെറിയായും അല്ലാതെയും കുറെ പ്രതികരണങ്ങൾ കിട്ടി. എന്നാ പിന്നെ പൊട്ടുന്ന കുരുക്കൾ അങ്ങോട്ട്…
Posted by Harish Sivaramakrishnan on Saturday, 16 January 2021
Get real time update about this post categories directly on your device, subscribe now.