നിയന്ത്രണങ്ങൾക്കിടയിലും ആഘോഷ രാവുകളുമായി ബോളിവുഡ് താരങ്ങൾ

ഇനിയും അടച്ചിരിക്കാൻ വയ്യെന്ന് നിലപാടിലാണ് ബോളിവുഡ് താരങ്ങൾ. ലോക് ഡൗൺ തുടങ്ങിയതോടെ ഒറ്റപ്പെട്ട സെലിബ്രിറ്റികൾ പുതുവത്സരാഘോഷങ്ങൾക്കായി ഒന്നൊന്നായി പുറത്തിറങ്ങാൻ തുടങ്ങിയതോടെ ആഡംബര കാറുകളും ആരവങ്ങളുമായി നഗരവീഥികളും പഴയ പ്രതാപത്തിലേക്ക് തിരിച്ചു വരുവാൻ തുടങ്ങി.

കഴിഞ്ഞ ദിവസം കരൺ ജോഹറിന്റെ വസതിയിൽ നടന്ന പാർട്ടിയിൽ കിംഗ് ഖാൻ എത്തിയില്ലെങ്കിലും താരത്തിന്റെ പ്രിയ പത്നി ഗൗരി ഖാൻ പങ്കെടുത്തത് കണ്ടു പിടിച്ചത് പപ്പരാസികളാണ്. ഗൗരി മാത്രമല്ല, സാറാ അലി ഖാനും, അനന്യ പാണ്ഡെയും, റിതേഷ് സിദ്ധ്വാനിയും ഭാര്യയുമെല്ലാം അടിച്ചു പൊളിക്കാനെത്തിയിരുന്നു. കരൺ ജോഹറിന്റെ ഉറ്റസുഹൃത്തും ഫാഷൻ ഡിസൈനറുമായ മനീഷ് മൽ‌ഹോത്രയും മാറി നിന്നില്ല.

കരൺ ജോഹറിന്റെ പാർട്ടികൾ മയക്ക് മരുന്ന് വിവാദങ്ങളിൽ ഇടം പിടിച്ചതിന് ശേഷമുള്ള ഒത്തുകൂടലായിരുന്നു ഇന്നലെ നടന്നത്. ആഘോഷങ്ങൾക്കായി അവസരം കാത്തിരിക്കുന്ന ബോളിവുഡ് താരങ്ങൾ നഷ്ടപ്പെട്ട ദിവസങ്ങൾക്ക് പകരം വയ്ക്കാനും സൗഹൃദം പങ്കിടാനും പാർട്ടികൾ നടത്തുന്ന തിരക്കിലാണ്.

സാറാ അലി ഖാനെ ഒരു ഓറഞ്ച് ടോപ്പിലും ഡെനിം ഷോർട്ട്സിലും കണ്ടപ്പോൾ അനന്യ പാണ്ഡെയെത്തിയത് വെളുത്ത ടോപ്പും ബാഗി ഡെനിമും ധരിച്ചാണ്. ബോളിവുഡിലെ ഫോട്ടോ ജേർണലിസ്റുകൾക്കായി പോസ് ചെയ്യാൻ മടിച്ച ഇവരെല്ലാം പക്ഷെ പാർട്ടിയിൽ പങ്കെടുത്ത ചിത്രങ്ങൾ കൊണ്ട് ഇൻസ്റ്റാഗ്രാം നിറച്ചു.

മനീഷിന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറികളിൽ നിതാഷ നന്ദ, നന്ദിത മഹ്താനി, താന്യ ദുബാഷ് എന്നിവരെയും ഇവരോടൊപ്പം കാണാനായി. കുട്ടികളുടെ ജന്മദിന പാർട്ടികൾക്കായി മാത്രം നിയന്ത്രണങ്ങളോടെ ഒത്തു കൂടിയിരുന്ന ബോളിവുഡ് താരങ്ങൾ ലോക് ഡൗണിന് ശേഷം ഇതാദ്യമായാണ് പാർട്ടികൾക്കായി പരവതാനി വിരിക്കാൻ തുടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News