വടിവാൾ വിനീതിനെ കൊല്ലം ഈസ്റ്റ് പൊലീസ് കസ്റ്റഡിയിൽ വാങ്ങി; ചോദ്യം ചെയ്യല്‍ തുടങ്ങി

കൊല്ലത്ത് പിടിയിലായി ജുഡീഷ്യൽ കസ്‌റ്റഡിയിലുള്ള അന്തർജില്ലാ മോഷണസംഘത്തലവൻ വടിവാൾ വിനീതിനെ കൊല്ലം ഈസ്റ്റ് പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്‌തു തുടങ്ങി. എസ്ഐ വി രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ ചോദ്യംചെയ്യുന്നത്‌.

ചെങ്ങന്നൂരിൽ വീഡിയോഗ്രഫറെ വടിവാൾ ചൂണ്ടി ഭീഷണിപ്പെടുത്തി കാറും ക്യാമറയും സ്വർണവും തട്ടിയെടുത്ത കേസിൽ വിനീതിനെ അറസ്റ്റ് ചെയ്യാൻ ചെങ്ങന്നൂർ പൊലീസിനും കോടതി അനുമതി നൽകിയിട്ടുണ്ട്‌.

എറണാകുളം മുതൽ കന്യാകുമാരി വരെ വിവിധ സ്റ്റേഷനുകളിലായി നൂറോളം കേസുകളില്‍ പ്രതിയാണ് വടിവാൾ വിനീത്. കൊല്ലം ജില്ലയിൽ നാല് കേസുകളാണുള്ളത്‌. വ്യാഴാഴ്‌ച പുലർച്ചെയാണ് കടപ്പാക്കടയിൽവച്ച്‌ വിനീതിനെ സാഹസികമായി പിടികൂടിയത്.

അതീവ സുരക്ഷ വേണ്ട കുറ്റവാളിയെന്ന നിലയിൽ വിനീതിനെ തിരുവനന്തപുരം ജില്ലാ ജയിലിലാണ് റിമാൻഡുചെയ്‌തിരുന്നത്‌. തിങ്കളാഴ്ച വരെയാണ്‌ പൊലീസ്‌ കസ്റ്റഡിയിൽ വിട്ടത്‌. കൊല്ലം ഈസ്റ്റ് എസ്ഐ വി രാജേഷാണ് അന്വേഷണ ഉദ്യോഗസ്ഥൻ.

കൊല്ലം എസ്ബിഐ ജങ്‌ഷനിലെ ഭീമ ജ്വല്ലറിക്ക് സമീപത്ത് വച്ച്‌ ഇരവിപുരം മൺകുഴി പടിഞ്ഞാറ്റത്തിൽ ആലിഫ് മൻസിലിൽ സജീവിന്റെ സ്‌കൂട്ടർ തടഞ്ഞ്‌ വടിവാൾ കാണിച്ചു കവർച്ച, എസ്എംപി പാലസിന് സമീപത്തുനിന്ന്‌ മോട്ടോർ സൈക്കിൾ മോഷണം, ആണ്ടാമുക്കത്തുനിന്ന് ബൈക്ക് മോഷണം എന്നിവയാണ്‌ ജില്ലയിലെ മോഷണക്കേസുകൾ. വിനീത്‌ സഞ്ചരിച്ച കാർ തടഞ്ഞതിനെത്തുടർന്ന്‌ പൊലീസ് ജീപ്പിന്റെ മുൻവശം ഇടിച്ചുതകർത്തതിനും കേസുണ്ട്‌. ‌ വടിവാൾ വിനീതിനെ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിൽ വാങ്ങി.

വടിവാൾ വിനീതിനെ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിൽ വാങ്ങി. കൊല്ലം : കഴിഞ്ഞ ദിവസം പിടിയിലായ കുപ്രസിദ്ധ മോഷ്ടാവ് വടിവാൾ വിനിതിനെ ഈസ്റ്റ് പോലീസ് കസ്റ്റഡിയിൽ വാങ്ങി. കസ്റ്റഡിയിൽ വാങ്ങിയ ഇയാളെ ജില്ലാ ആശുപത്രിയിൽ മെഡിക്കൽ പരിശോധനക്ക് ശേഷം സ്റ്റേഷനിൽ ചോദ്യം ചെയ്തു വരികയാണ്.

ഈസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിൽ രണ്ടു വാഹനമോഷണം ഉൾപ്പെടെ നാലു കേസുകൾ ഇയാൾക്കെതിരെ റജിസ്റ്റർ ചെയ്തിട്ടുണ്ട്. രണ്ടുമാസം മുമ്പ് ആണ്ടാ മുക്കത്ത് നിന്നും പൾസർ ബൈക്ക്, എ ആർ ക്യാമ്പിന് മുന്നിൽ മീൻ വില്പനകാരനെ കത്തി കാട്ടി പണം തട്ടിയ കേസ്, നാല് ദിവസത്തിന് എസ് എം പി പാലസ് റോഡിൽ നിന്നും ഹീറോ ഹോണ്ട ബൈക്ക് മോഷണം, പിടികൂടുന്നതിന് മുൻപ് പോലീസ് വാഹനം നഷ്പ്പിച്ചതിന് പി ടിപിപി ആക്ട് പ്രകാരമുള്ള കേസുകളുടെ അന്വേഷണത്തിനാണ് തിങ്കളാഴ്ച ഉച്ച വരെ വിനിതിനെ കസ്റ്റഡിയിൽ വാങ്ങിയത്.

ഞായറാഴ്ച ഇയാളെ മോഷണം നടത്തിയ ആണ്ടാ മുക്കം, എ ആർ ക്യാമ്പ്, എസ് എം പി, മോഷ്ടിച്ച ഹീറോ ഹോണ്ട ബൈക്ക് ഉപേക്ഷിച്ച പള്ളിത്തോട്ടം എന്നിവിടങ്ങളിൽ തെളിവെടുപ്പിനായി കൊണ്ടു പോകും. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ഇയാളെ റിമാൻഡ് ചെയ്യും.

നിരവധി മോഷണക്കേസുകളിലെ പ്രതിയായ എടത്വ ചങ്ങൻകരി ലക്ഷംവീട് കോളനിയിലെ വൈപ്പിൻചേരി വീട്ടിൽ വിനീതിനെ (വടിവാൾ വിനീത്) വ്യാഴാഴ്ച പുലർച്ച സാഹസികമായാണ് കടപ്പാക്കടയിൽ നിന്നും പോലീസ് പിടികൂടിയത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News