വെളളാര്‍ ക്രാഫ്റ്റ് വില്ലേജ് നാടിന് സമര്‍പ്പിച്ചു

വെളളാര്‍ ക്രാഫ്റ്റ് വില്ലേജ് നാടിന് സമര്‍പ്പിച്ചു. കേരളത്തിന്‍രെ തനത് കലകളെയും സാസ്കാരിക പൈതൃകങ്ങളെയും അടുത്തറിയാന്‍ ക‍ഴിയുന്ന കലാഗ്രാമം തലസ്ഥാന നഗരിയുടെ മറ്റൊരു സാസ്കാരിക മുഖം ആകും.

കേരളത്തിന്‍റെ ടൂറിസം ഹോട്ട് സ്പോട്ടായ കോവളത്തിനടുത്തുളള വെളളാറിലാണ് കരകൗശല കലാഗ്രാമം തയ്യാറായിരിക്കുന്നത്. മനേഹരമായി ലാന്‍ഡ് സ്കേപ് ചെയ്ത ഏട്ടര ഏക്കറില്‍ എംപോറിയം, ആര്‍ട്ട് ഗ്യാലറി, സ്റ്റുഡിയോകള്‍, ഡിസൈന്‍ സ്ട്രാറ്റജി ലാമ്പ്, പ്രത്യേക കൈത്തറി ഗ്രാമം, ഓഡിറ്റോറിയം, കുളം മേള കോര്‍ട്ട്, ഗേയിം സോണുകള്‍, വായനശാല, കഫ്റ്റീരിയ, വാക്ക് വേ, എന്നീവ സജ്ജീകരിച്ചിട്ടുണ്ട്.

കേരളത്തിന്‍റെ തനത് ബ്രാന്‍ഡുകളായ ആറന്‍മുള കണ്ണാടി, ബാലരാമപുരം കൈത്തറി, മുട്ടത്തറ ദാരുശില്‍പ്പം, എന്നീവ ഇവിടെ നിന്ന് വാങ്ങാം.

ഇവയുടെ നിര്‍മ്മാണ രീതികളും ഇവിടെ നോക്കി കാണാം എന്നത് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന കാര്യമാണ്. ചേന്ദമംഗലം, കുത്താമ്പുളളി, കണ്ണൂര്‍ എന്നീങ്ങനെയുളള വിവിധ കൈത്തറി നെയ്ത്ത് രീതികള്‍ പരിചയപെടുത്തുന്ന നെയ്ത്ത് ഗ്രാമം ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.

കൗതുകത്തിനും, അലങ്കാരത്തനുമുളള ഉല്‍പ്പനങ്ങള്‍ക്ക് പുറമേ, കളിമണ്‍ പാത്രങ്ങള്‍, ചൂരല്‍ ഉല്‍പ്പനങ്ങള്‍, ഗൃഹാലങ്കാര സാമഗ്രികള്‍ ലഭിക്കും. ആര്‍ട്ട് ക്രാഫറ്റ് ബിനാലെകള്‍ എല്ലാ വര്‍ഷവും ഇവിടെ സംഘടിപ്പിക്കും.

സെമിനാറുകള്‍, സിമ്പോസിയങ്ങള്‍, ക്യാമ്പുകള്‍, ലിറ്ററേച്ചര്‍ ഫെസ്റ്റ് എന്നീവ നടത്താനുളള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്.

വിദേശികള്‍ക്കും സ്വദേശികള്‍ക്കുമായി കേരളത്തിന്‍റെ പൈതൃക കലകള്‍ അവതരിപ്പിക്കുന്ന സാസ്കാരിക വിനിമയ കേന്ദ്രം ഇതിന്‍റെ ഭാഗമായി ഉണ്ടാകും. ആര്‍ട്ട് ക്രാഫ്റ്റ് വില്ലേജിനെ സംസ്ഥാനത്തിന്‍റെ ടൂറിസം ഭൂമികയുമായി സമഗ്രമായി കൂട്ടിയിണക്കാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ക്രാഫ്റ്റ് വില്ലേജ് നാശേന്‍മുഖമായിരുന്ന ഘട്ടത്തില്‍ ഉരാളുങ്കലുമായി ചേര്‍ന്ന് ബിഒടി വ്യവസ്ഥയില്‍ ആണ് പദ്ധതി സാക്ഷാത്കരിച്ചത്. 25 വര്‍ഷത്തേക്ക് ഉരാളുങ്കലിനാണ് പദ്ധതിയുടെ നടത്തിപ്പും മേല്‍നോട്ട ചുമതല.

ഇരിങ്ങല്‍ സര്‍ഗ്ഗാലയ ക്രാഫ്റ്റ് വില്ലേജ് നടത്തി പരിചയമുളളതിനാണ് ഇവരെ പദ്ധതി ഏല്‍പ്പിച്ചത്. പദ്ധതിയുടെ ഉത്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഒാണ്‍ലെനായി നിര്‍വഹിച്ചു. ടൂറിസം മന്ത്രി കടകംപളളി സുരേന്ദ്രന്‍ അധ്യക്ഷനായിരുന്നു.

കോടിയേരി ബാലകൃഷ്ണന്‍ ടൂറിസം മന്ത്രിയായിരിക്കെയാണ് പദ്ധതി വിഭാവനം ചെയ്തതെങ്കിലും, പിന്നീട് വന്ന യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് പദ്ധതി ഉപേക്ഷിക്കപ്പെട്ടു. സാമൂഹ്യവിരുദ്ധരുടെ താവളമായിരുന്ന ഈ കേന്ദ്രത്തെ ഇന്ന് മനേഹരമായ കലാഗ്രാമമാക്കിരിക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News