മാരയിലെ മലയാളി തിളക്കം

ഡിസംബർ 17നു റിലീസായ തമിഴ് ചിത്രമാണ് മാധവൻ, ശ്രദ്ധ ശ്രീനാഥ് എന്നിവർ അഭിനയിച്ച മാര. 2015ൽ ശ്രദ്ധപിടിച്ചുപറ്റിയ ചാർളി എന്ന മലയാളസിനിമയുടെ റീമേക്കെയായിരുന്നു ഈ ചിത്രം. ആമസോൺ പ്രൈം വഴി റിലീസ് ചെയ്തചിത്രം ചാർളിയുടെ തനിപകർപ് അല്ലെങ്കിലും ചാർളിയിലെ മിക്കകഥാപാത്രങ്ങളെയും നമുക്ക് മാരയിൽ കാണാം.

മാരയിൽ കൂടുതൽ പ്രേക്ഷക ശ്രദ്ധപിടിച്ചു പറ്റിയ ഒന്നായിരുന്നു സിനിമയുടെ കലാസംവിധാനം. മനോഹരമായ സെറ്റുകൾ കൊണ്ടും ദൃശ്യഭംഗിയെറിയ സീനുകൾക്കൊണ്ടും അജയൻ ചാലിശ്ശേരി ചിത്രം ആകർഷണീയമാക്കി. മഹേഷിന്റെ പ്രതികാരം,പറവ,വരത്തൻ ,ട്രാൻസ് തുടങ്ങിയ നിരവധി മലയാലച്ചിത്രങ്ങൾക്കു കലാസംവിധാനം ചെയ്ത അജയന്റെ ആദ്യത്തെ തമിഴ് സിനിമയാണ് മാര.

“ഇന്നാണ്‌ എന്റെ ആദ്യത്തെ തമിഴ്‌ സിനിമ ‘മാരാ’ റിലീസ്‌ ആവുന്നത്‌. വളരെ ചാലഞ്ചിംഗ്‌ ആയിരുന്നു നിങ്ങൾക്കിഷ്ടപ്പെട്ട ഒരു സിനിമയുടെ ആർട്ട്‌ വർക്കുകൾ മറ്റൊരു വെർഷെൻ കാണിക്കുക എന്നത്‌. കഴിയുമെങ്കിൽ നിങ്ങളും കാണുക അഭിപ്രായങ്ങൾ അറിയിക്കുക ! ഒരു ടൺ സ്നേഹം
ദിലീപ്‌ കുമാർ ,ശ്രുതി നല്ലപ്പ, ദിനേഷ്‌ കുമാർ, കാർത്തിക്‌, വസന്ത്, ഗോകുൽ കൃഷ്ണൻ.
പിന്നെ ഞാൻ കാണുന്നതും വരച്ച്‌ കാണിക്കുന്നതും സൃഷ്ടിച്ച്‌ തരുന്ന എന്റൊപ്പം രാവും പകലും കട്ടക്ക്‌ നിക്കുന്ന എന്റെ സഹപ്രവർത്തകരോടും! 🤗❤❤” എന്ന് ഫേസ്ബുക്കിൽ കുറിച്ചാണ് അജയൻ ചാലിശ്ശേരി പ്രേക്ഷകരോടും സഹപ്രവർത്തകരോടും അനുഭവം പങ്കുവെച്ചതും നന്ദിപറന്നതും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News