തിരുവനന്തപുരം വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണ വേട്ട

തിരുവനന്തപുരം വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണ വേട്ട. ദുബായിൽ നിന്ന് വന്ന യാത്രക്കാരനിൽ നിന്ന് ഒന്നേ മുക്കാൽ കിലോ സ്വർണ്ണം പിടികൂടി.

മാർക്കറ്റിൽ 92 ലക്ഷം രൂപ വിലയുള്ള സ്വർണ്ണം ആണ് പിടികൂടിയത്. എയർ ഇന്ത്യ വിമാനത്തിൽ എത്തിയ യാത്രക്കാരനിൽ നിന്നാണ് സ്വർണ്ണം പിടികൂടിയത്. ബാഗിൽ സ്വർണ്ണക്കട്ടി കളായി സൂക്ഷിച്ച നിലയിൽ ആയിരുന്നു കള്ളക്കടത്ത് സ്വർണ്ണം.

വയനാട് സ്വദേശി മുഹമ്മദ് പൊന്നാണ്ടിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് എയർ ഇൻറലിജൻസ് വിഭാഗമാണ് സ്വർണ്ണം പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News