ചുവട് വെക്കുന്ന പ്രായത്തിൽ വാളും പരിചയും കളിപ്പാട്ടമാക്കി കുട്ടി അഭ്യാസി

ചുവടുറക്കാൻ തുടങ്ങുന്ന പ്രായത്തിൽ തന്നെ വാളും പരിചയും കളിപ്പാട്ടമാക്കിയ ഒരു കളരി അഭ്യാസിയെ പരിചയപ്പെടാം. നാലര വയസ്സ് മാത്രം പ്രായമുള്ള യാദവ് എന്ന കുട്ടി അഭ്യാസിയാണ് അങ്കത്തട്ടിൽ അത്ഭുതങ്ങൾ കാട്ടുന്നത്.

കണ്ണൂർ ഉളിക്കൽ സ്വദേശിയും കളരി ഗുരുക്കളുമായ ഗോപിനാഥിൻ്റെ ശിക്ഷണത്തിലാണ് മകൻ യാഥവ് ചെറുപ്രായത്തിൽ തന്നെ കളരിമുറകൾ അഭ്യസിച്ചത്.

നാലര വയസ്സാണ് ഈ അഭ്യാസിയുടെ പ്രായം. അംഗനവാടിയിൽ പോകുന്നുണ്ട്. സമപ്രയാക്കാർ കളിപ്പാട്ടങ്ങൾ കൊണ്ട് കളിക്കുമ്പോൾ വാളും പരിചയും ഉറുമിയുമൊക്കെയാണ് യാദവിന്റെ ഇഷ്ടങ്ങൾ. അടവുകളും അഭ്യാസങ്ങളും കാഴ്ചക്കാരെ അത്ഭുതപ്പെടുത്തും.

കളരി ഗുരുക്കളായ അച്ഛൻ ഗോപിനാഥനാണ് ഗുരു. ചുരുങ്ങിയ നാളുകൾക്കുള്ളിലാണ് അടവുകളെല്ലാം സ്വായത്തമാക്കിയത്. മെയ് പയറ്റും വടി പയറ്റും വാൾ പയറ്റും വെറും കൈ പ്രയോഗവുമെല്ലാം യാദവിന്‌ അനായാസം വഴങ്ങും.

തീ കൊണ്ടുള്ള അഭ്യാസങ്ങളോടാണ് ഇപ്പോൾ പ്രിയം.സഹോദരൻ ഏഴാം ക്ലാസ്സുകാരനായ അഭിനന്ദും മികച്ച കളരി അഭ്യസിയാണ്. സഹോദരനോടൊപ്പം യാദവ് വീട്ടിൽ തന്നെയാണ് പരിശീലനം നേടുന്നത്. യാദവിന്റെ വീഡിയോകൾ സമൂഹ മാധ്യമങ്ങളിലും വൈറൽ ആണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News