ആലുവയില്‍ വന്‍ തീപിടിത്തം; രണ്ട് കമ്പനികള്‍ പൂര്‍ണമായും കത്തി നശിച്ചു

ആലുവയില്‍ വന്‍ തീപിടുത്തം. കളമശ്ശേരി ഇന്‍ഡസ്ട്രിയല്‍ ഏരിയിയലിലാണ് തീപിടുത്തമുണ്ടായത്. മുപ്പത്തടം എടയാര്‍ വ്യവസായമേഖലയിലുണ്ടായ തീപിടുത്തത്തില്‍ രണ്ട് കമ്പനികള്‍ പൂര്‍ണമായും കത്തിനിശിച്ചതായും മറ്റൊരുകമ്പനി ഭാഗികമായും കത്തിനിശിച്ചതായാണ് ലഭിക്കുന്ന വിവരം.

ഓറിയോണ്‍ കെമിക്കല്‍ ഫാക്ടറിയിലാണ് ആദ്യം തീപടര്‍ന്നത്. റബ്ബര്‍ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന മറ്റൊരു കമ്പനിയും തീപിടുത്തത്തില്‍ പൂര്‍ണമായും കത്തി നശിച്ചു.

ഷോര്‍ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം നാല് ജില്ലകളില്‍ നിന്നും 10 യൂണിറ്റ് ഫയര്‍ ഫോ‍ഴ്സ് എത്തിയാണ് തീയണയ്ക്കലും രക്ഷാ പ്രവര്‍ത്തനവും നടത്തുന്നത്. മൂന്ന് മണിക്കൂറിന് ശേഷം തീ നിയന്ത്രണ വിധേയമായതായി ഫയര്‍ഫോ‍ഴ്സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News