ഭാവി കേരളത്തെ രൂപപ്പെടുത്തുന്നതില്‍ കെ-ഡിസ്കിന് നിര്‍വഹിക്കാനുള്ളത് വലിയ പങ്ക്: മുഖ്യമന്ത്രി

ഭാവി കേരളത്തെ പരുവപ്പെടുത്തിയെടുക്കുന്നതില്‍ കെ-ഡിസ്കിനുള്ളത് വലിയ പങ്കാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെ-ഡിസ്കിന്‍റെ സജീവ പ്രവര്‍ത്തനങ്ങള്‍ക്ക് 200 കോടിരൂപയാണ് ബജറ്റില്‍ നീക്കിവച്ചിരിക്കുന്നത്.

കേരള സർക്കാർ രൂപീകരിച്ച തന്ത്രപരമായ ഒരു തിങ്ക് ടാങ്കും ഉപദേശക സമിതിയുമാണ് കേരള വികസന-ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ എന്ന (K-DISC).

ഉൽ‌പ്പന്നം, പ്രക്രിയ നവീകരണം, സാങ്കേതികവിദ്യയുടെ സാമൂഹിക രൂപീകരണം, സംസ്ഥാനത്ത് പുതുമകൾ വളർത്തിയെടുക്കുന്നതിന് ആരോഗ്യകരവും അനുയോജ്യവുമായ ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കൽ എന്നിവയിലെ പുതിയ ദിശകൾ പ്രതിഫലിപ്പിക്കുന്ന തന്ത്രപരമായ പദ്ധതികൾ കൊണ്ടുവരികയാണ് കെ-ഡിസ്ക് ലക്ഷ്യമിടുന്നത്.

ഭാവി കേരളത്തെ രൂപപ്പെടുത്തുന്നതിൽ പ്രധാനപങ്ക് വഹിക്കാൻ കഴിയുന്ന കെ-ഡിസികിന് വിജ്ഞാന സമ്പദ്ഘടനാ ഫണ്ടായി 200 കോടി രൂപ ബജറ്റിൽ അനുവദിച്ചിട്ടുണ്ട്.

കെ-ഡിസ്ക് വിഭാവനം ചെയുന്ന പ്രധാന പരിപാടി ആണ് “യൗങ് ഇന്നോവറ്റോർസ് പ്രോഗ്രാം”; സ്കൂൾ കോളേജ് തലത്തിൽ ഉള്ള 12 വയസിനും 35 വയസിനും മധ്യേ പ്രായമുള്ള പുത്തൻ ആശയങ്ങൾ ഉള്ള വിദ്യാർത്ഥികൾക്ക് അവരുടെ നൂതന ആശയങ്ങൾ അവതരിപ്പിക്കാനും അത് പ്രാവർത്തികമാക്കാനും പ്രചോദനം നൽകുന്ന പരിപാടി ആണ് ഇത്.

2020 ലെ ഈ പരിപാടിയുടെ ആദ്യ പാദത്തിൽ 2168 ന്യൂതനആശയങ്ങൾ ലഭിച്ചു ഇതിൻ്റെ പ്രാരംഭ പരിശോധനയും സ്‌ക്രീനിങ്ങും നിലവിൽ നടന്നുവരികയാണ്.

യങ് ഇന്നോവറ്റോർസ് പ്രോഗ്രാമിന്റെ രണ്ടാം പാദത്തിൻ്റെ രജിസ്‌ട്രേഷൻ നിലവിൽ നടന്നുകൊണ്ടിരിക്കുകയാണ് കൂടുതൽ വിവരങ്ങൾക്കും രജിസ്റ്റർ ചെയ്യുന്നതിനുമായി yip.kerala.gov.in സന്ദർശിക്കുക. രജിസ്റ്റർ ചെയ്യാനുള്ള അവസാന തിയതി 30 ജനുവരി 2021 ആണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News