സംസ്ഥാനത്ത് കൊവിഡ് വാക്സിനേഷന് നാളെ മുതൽ കൂടുതൽ കേന്ദ്രങ്ങൾ

സംസ്ഥാനത്ത് കൊവിഡ് വാക്സിനേഷന് നാളെ മുതൽ കൂടുതൽ കേന്ദ്രങ്ങൾ. ആദ്യ ദിനം 133 കേന്ദ്രങ്ങളാണുണ്ടായിരുന്നത്.
ആഴ്ചയിൽ നാല് ദിവസം എന്ന രീതിയിലാണ് വാക്സിൻ കുത്തിവെപ്പ് നടത്തുക. മറ്റ് വാക്സിനേഷനുകൾ ഉള്ളതിനാലാണ് ഈ ക്രമീകരണം.
ആദ്യദിനം സംസ്ഥാനത്ത് വാക്സിൻ സ്വീകരിച്ചത് 8,062 പേരാണ്. രണ്ടാംഘട്ട വാക്സിൻ കുത്തിവയ്പ്പിനുള്ള രജിസ്‌ട്രേഷനും സംസ്ഥാനത്ത് പൂര്‍ത്തിയാക്കിയിട്ടുണ്ട്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here