കുളത്തിൽ വീണ് മരിച്ചു വെന്ന് കരുതിയ ആളെ ജീവനോടെ കണ്ടെത്തി

പലമൂട്ടു കടക്കു സമീപം തോട്ടിൻകരയിൽ കുളത്തിൽ കടബാധ്യത മൂലം കുളത്തിൽ ചാടി മരിച്ച സരസ്വതി (60) തിന്റെ മൃതദേഹത്തിൽ നിന്നും ലഭിച്ച ആത്മഹത്യ കുറിപ്പിൽ നിന്നാണ് ഭിന്ന ശേഷി ക്കാരനായ നാഗേന്ദ്ര നെയും കൊണ്ട് ആത്മ ഹത്യ ചെയ്യുന്നു എന്ന് അറിയുന്നത്.

അന്വേഷണത്തിൽ കുളത്തിൽ നിന്നും സരസ്വതി യുടെ മൃതദേഹം കുളത്തിൽ നിന്നും ലഭിച്ചു.. തുടർന്ന് നാഗേന്ദ്രനായുള്ള തിരച്ചിൽ തുടുർന്നു.. ഫയർ ഫോഴ്‌സിന് പുറമെ സ്കൂബാ ടീമും തിരച്ചിൽ നടത്തി. ഫലമുണ്ടായില്ല, തുടുർന്നു കുളത്തിന്റെ ബൻഡ് പൊട്ടിച്ച് വെള്ളം വറ്റിച്ചു. ബോഡി കണ്ടെത്തിയില്ല.

ഇന്ന് രാവിലെ തേങ്ങ യിടാൻ വേണ്ടി തെങ്ങിൽ കയറിയ ആൾ അടുത്തുള്ള ഗോഡൗണിൽ നാഗേന്ദ്രൻ ഇരിക്കുന്ന കണ്ടു വിവരം അറിയിക്കുകയായിരുന്നു. തുടുർന്നു പോലീസ് എത്തി
ആശുപത്രിയിലേക്ക് കൊണ്ട് പോയി.

ഈ സ്ഥലം കഴിഞ്ഞ ദിവസങ്ങളിൽ പോലീസ് പരിശോധിച്ചിരുന്നു അപ്പോൾ ഒന്നും കണ്ടില്ല. ഇവിടേക്ക് ഈ ആൾക്ക് ഒറ്റക്കു എത്താൻ കഴിയില്ല. സംഭവത്തിൽ നാട്ടുകാർ ദുരൂഹത
ആരോപിക്കുന്നു

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here