കെഎസ്ആര്‍ടിസി സാമ്പത്തിക ക്രമക്കേട്: എംഡിയുടെ വാദം ശരിവയ്ക്കുന്ന രേഖകള്‍ പുറത്ത്

കെഎസ്ആര്‍ടിസിയില്‍ 100 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട് നടന്നതായ എംഡി ബിജുപ്രഭാകറിന്റെ വാദം ശരിവയ്ക്കുന്ന രേഖകള്‍. കെടിഡിഎഫ്‌സിയില്‍ നിന്ന് എടുത്ത വായ്പ തിരിച്ചടവില്‍ കെഎസ്ആര്‍ടിസി അകൗണ്ടില്‍ 311 കോടിയിലധികം രൂപയുടെ വ്യത്യാസം കണ്ടെത്തിയിരുന്നു.

2018 ലെ ഓഡിറ്റിലായിരുന്നു കണ്ടെത്തല്‍. തുടര്‍ന്ന് ധനകാര്യ വകുപ്പ് നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. 2015 ലെ കണക്ക് പ്രകാരം കെടിഡിഎഫ്‌സിയ്ക്ക് തിരികെ അടയ്ക്കാനുള്ള വായ്പ കുടിശിക 1375.73കോടി രൂപയായിരുന്നു.

ഇതില്‍ ബാക്കിയുള്ള് 435.67 തിരിച്ച് അടയ്ക്കണമെന്ന് കാണിച്ച് കെടിഡിഎഫ്‌സി കത്ത് അയച്ചതോടെയാണ് അകൗണ്ട് ക്രമക്കേടുകള്‍ സംബന്ധിച്ച സൂചന പുറത്ത് വന്നത്.

കെഎസ്ആര്‍ടിസി കണക്ക് പ്രകാരം അപ്പോള്‍ 278.28 കോടി രൂപമാത്രമായിരുന്നു തിരികെ അടയ്ക്കാനുണ്ടായിരുന്നത്. തുടര്‍ന്ന് കെഎസ്ആര്‍ടിസിയില്‍ സ്വകാര്യ ഏജന്‍സി ഓഡിറ്റ് ചെയ്തു.

കെടിഡിഎഫ്‌സിയ്ക്ക് കെഎസ്ആര്‍ടിസി തിരിച്ചടച്ചു എന്ന് പറയുന്ന തുകയില്‍ 311.48 കോടി രൂപയുടെ കുറവ് കണ്ടെത്തി. തുടര്‍ന്ന് ധനകാര്യവകുപ്പ് പരിശോധിച്ചു.

ഇതിലാണ് കെഎസ്ആര്‍ടിസി അകൗണ്ടില്‍ നിന്ന് വായ്പ തിരിച്ചടവിനായി മാറ്റിയ 100 കോടിയോളം രൂപ കെടിഡിഎഫ്‌സി അകൗണ്ടിലേയ്ക്ക് എത്തിയിട്ടില്ല എന്ന് കണ്ടെത്തയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News