പിണറായി വിജയനോട് ക്ഷമാപണം നടത്തി ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍

മുഖ്യമന്ത്രി പിണറായി വിജയനോട് ക്ഷമാപണം നടത്തി ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍. മുഖ്യമന്ത്രിയ്ക്ക് എതിരെ പറഞ്ഞ കാര്യങ്ങള്‍ തെറ്റായിരുന്നു എന്ന് ബോധ്യപ്പെട്ടു.

മരിക്കുന്നതിന് മുമ്പ് പിണറായിയെ നേരിട്ട് കണ്ട് ക്ഷമ പറയണം എന്നാണ് ആഗ്രഹം. കേരളത്തിലെ ഏറ്റവും സമുന്നതനായ നേതാവാണ് പിണറായിയെന്ന് കാലം തെളിയിച്ചു.

പാവങ്ങളുടെ സര്‍ക്കാരാണ് ഇതെന്ന് പിണറായി തെളിയിച്ചു. എല്‍ ഡി എഫിന് കേരളത്തില്‍ തുടര്‍ഭരണം ലഭിക്കും. പിണറായി വിജയന്‍ തന്നെ മുഖ്യമന്ത്രി അകണമെന്നാണ് എന്റെ ആഗ്രഹം.

കേരളം കണ്ടതില്‍ വച്ച് ഏറ്റവും മികച്ച ബജറ്റാണ് ഇത്തവണത്തേതെന്നും ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here