ഐസകിന് നന്ദി പറഞ്ഞ് അജ്മാനില്‍ നിന്നും നിയയുടെ കോള്‍; നാട്ടില്‍ എത്തുമ്പോള്‍ കാണാമെന്ന് മന്ത്രിയും

മന്ത്രി തോമസ് ഐസകിന് നന്ദി പറഞ്ഞ് അജ്മാനില്‍നിന്നും നിയ വിളിച്ചു. നാട്ടില്‍ വരുമ്പോള്‍ കാണാമെന്ന് മന്ത്രിയുടെ മറുപടിയും.
അപ്രതീക്ഷിതമായിട്ടാണ് ഗൾഫിൽ നിന്ന് നിയാ മുനീറിന്റെ ഫോൺ കോൾ കിട്ടിയത്. അജ്മാൻ ഹാബിറ്റാറ്റ് സ്കൂളിലെ രണ്ടാം ക്ലാസുകാരിയായ നിയയുടെ ചിത്രം ബജറ്റ് രേഖകളിലൊന്നിന്റെ കവർ ചിത്രമായി തിരഞ്ഞെടുത്തിരുന്നു.
അതിന് നന്ദി പറയാനാണ് നിയ വിളിച്ചത്. നാട്ടിലെത്തുമ്പോൾ തീർച്ചയായും തമ്മിൽ കാണണമെന്ന് നിയയോട് പറഞ്ഞിട്ടുണ്ട്. നിയ അത് സമ്മതിക്കുകയും ചെയ്തു. നിയയുടെ പിതാവ് മുനീർ ഷാർജയിൽ ഒരു പരസ്യക്കമ്പനി നടത്തുകയാണ്. അമ്മ അൻഷ ഐടി പ്രൊഫഷണലാണ്.
രണ്ടാം ക്ലാസിലാണ് പഠനമെങ്കിലും വളർന്നു വരുന്ന ഒരു ചിത്രകലാ പ്രൊഫഷണൽ ആണ് ഈ മിടുക്കി. ഇച്ചപ്പനും റെക്സും എന്ന പേരിൽ ഒരു കാർട്ടൂൺ സീരീസ് പുറത്തിറക്കിയിട്ടുണ്ട് (ഇച്ചപ്പൻ നിയയുടെ വീട്ടിലെ വിളിപ്പേരാണ്).
അമ്പത്തഞ്ചോളം ആക്രിലിക് ചിത്രങ്ങളും ഇതിനകം വരച്ചു കഴിഞ്ഞു. നിയയ്ക്ക് എന്റെ എല്ലാ ഭാവുകങ്ങളും നേരുന്നു. നാട്ടിൽ വരുമ്പോൾ തമ്മിൽ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News