കോവളം ഹവ ബീച്ചിലെ പാരാസെയ്‌ലിങ് ആക്റ്റിവിറ്റികളുടെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. കോവിഡ് പ്രതിസന്ധിയില്‍ നിന്നും കേരള ടൂറിസം തിരികെ വരുന്നതിന് കൂടുതല്‍ കരുത്ത് പകരാന്‍ ഇത്തരം സമരംഭങ്ങള്‍ക്ക് കഴിയുമെന്ന് മന്ത്രി പ്രതികരിച്ചു.
ഇന്ത്യയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലെല്ലാം ഇത്തരം അഡ്വഞ്ചര്‍ ടൂറിസം അടിസ്ഥാനമാക്കിയുള്ള ആക്റ്റിവിറ്റികളില്‍ പങ്കെടുക്കാന്‍ എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണം കുതിച്ചുയരുകയാണ്. ആക്റ്റിവിറ്റികളുടെ അഭാവം മൂലം മറ്റ് പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളുമായി മത്സരിക്കാൻ കോവളത്തിനു സാധിക്കാത്ത അവസ്ഥ കൂടി നിലവിലുണ്ട്. ഈ പാരാസെയ്‌ലിങ് ആക്റ്റിവിറ്റികള്‍ ആ ദിശയിലുള്ള കോവളത്തിന്റെ വളര്‍ച്ചയ്ക്ക് തുടക്കമിടുകയാണെന്നും മന്ത്രി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് പറഞ്ഞു.
കോവളം ഹവ ബീച്ചിലെ പാരാസെയ്‌ലിങ് ആക്റ്റിവിറ്റികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കോവിഡ് പ്രതിസന്ധിയില്‍ നിന്നും കേരള ടൂറിസം…
Posted by Kadakampally Surendran on Saturday, 16 January 2021
ഗോവയിൽ നിർമ്മിച്ച വിഞ്ച് പാരാസെയിൽ ബോട്ടാണ് ഇതിനായി ഉപയോഗിക്കുന്നതെന്നും വിനോദ സഞ്ചാരികളെ ഒരു ഫീഡർ ബോട്ട് ഉപയോഗിച്ച് ഇതിലേക്ക് കൊണ്ടുപോകുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ബോട്ടിൽ ഉപയോഗിച്ചിരിക്കുന്ന പാരാസെയിലുകൾ യുകെയിൽ നിന്ന് ഇറക്കുമതി ചെയ്തവയാണ്. ബോണ്ട് അഡ്വഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡാണ് പാരാസെയ്‌ലിങ് ആക്റ്റിവിറ്റി സംഘടിപ്പിക്കുന്നത്.
Get real time update about this post categories directly on your device, subscribe now.