കൂളിങ് പേപ്പർ പരിശോധന ആരംഭിച്ചു; നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന ശിക്ഷ

വാഹനങ്ങളിൽ കൂളിങ് പേപ്പറും കർട്ടനും നിയമാനുസൃതമല്ലാതെ ഉള്ള ഉപയോഗം തടയാൻ ഇന്ന് മോട്ടോർ വാഹന വകുപ്പ് കർശന പരിശോധന.

സുപ്രിം കോടതി ഇവയുടെ ഉപയോഗം നിരോധിച്ചിരുന്നു. ഗ്ലാസുകളിൽ സ്റ്റിക്കറുകള് പതിക്കാൻ പാടില്ല. കാറുകളിൽ ഫാക്ടറി നിർമ്മിത ടിറ്റന്റ് ഗ്ലാസ് മാത്രമാണ് അനുവദനീയം.

കൂളിംഗ് ഫിലിമും കർട്ടനുകളും നീക്കം ചെയ്യാത്ത വാഹനങ്ങൾക്കെതിരെ കർശന നടപടിയ്ക്ക് ഒരുങ്ങി മോട്ടോർ വാഹന വകുപ്പ്.

ഇതിനായി ഓപ്പറേഷൻ സ്‌ക്രീൻ എന്ന പേരിൽ പരിശോധന നടത്തും. ഇന്ന് മുതൽ സംസ്ഥാന വ്യാപകമായി വാഹന പരിശോധന കർശനമാക്കാനാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം.

ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെും വിധികൾ ലംഘിച്ചു കൊണ്ട് വാഹനങ്ങളുടെ ഗ്ലാസുകളിൽ കൂളിംഗ് പേപ്പർ, കർട്ടൻ എന്നിവ നീക്കം ചെയ്യാത്ത വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാനാണ് ഓപ്പറേഷൻ സ്‌ക്രീൻ ആസൂത്രണം ചെയ്തിരിക്കുന്നത്.

ഇത്തരം വാഹനങ്ങളെ കരിമ്പട്ടികയിൽപ്പെടുത്താനാണ് ട്രാൻസപോർട്ട് കമ്മീഷണർ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നത്. ചെലാൻ വഴിയാകും പിഴ ചുമത്തുക.

ആദ്യം മുന്നറിയിപ്പ് നൽകും. അതിന് ശേഷവും കൂളിംഗ് ഫിലിമും കർട്ടനും നീക്കാത്ത വാഹനങ്ങളുടെ രജിസ്‌ട്രേഷൻ റദ്ദാക്കും. യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിലാകണം പരിശോധനയെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

സുപ്രീം കോടതിയും ഹൈക്കോടതിയും ആവശ്യപ്പെട്ടിട്ടും മന്ത്രിമാരടക്കമുള്ളവർ കർട്ടനും ഫിലിമും നീക്കിയിരുന്നില്ല. ഓപ്പറേഷൻ സ്‌ക്രീനിൽ മന്ത്രിമാർക്കും ഇളവുണ്ടാകില്ല. സെഡ് കാറ്റഗറി സുരക്ഷ ഉള്ളവർക്ക് മാത്രമാകും ഇളവ് ലഭിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News