ക്വാറന്റൈൻ ഒഴിവാക്കാൻ കൈക്കൂലി;  മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ അഴിമതിക്ക് വിലങ്ങിട്ട് പോലീസ് 

മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങുന്ന  വിദേശത്ത് നിന്നെത്തുന്നവരിൽ നിന്ന്   കൈക്കൂലി വാങ്ങി  അനധികൃതമായി പുറത്ത് വിടുന്ന  കുറ്റത്തിനാണ് മൂന്ന് പേർ പിടിയിലായത്. വിമാനത്താവളത്തിലെ  നിർബന്ധിത ക്വാറന്റൈൻ ഒഴിവാക്കുന്നതിനാണ് വിദേശത്ത് നിന്നെത്തുന്നവരിൽ നിന്ന്  പണം ഈടാക്കി കൃത്രിമ രേഖകളുടെ ബലത്തിൽ പറഞ്ഞയക്കുന്നത്.
ഇതിനായി  ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങുന്ന ഓരോ  യാത്രക്കാരിൽ  നിന്നും 4,000 രൂപയാണ് ഈടാക്കുന്നത്. വിദേശത്ത് നിന്നെത്തുന്ന യാത്രക്കാരെ പരിശോധിക്കുന്നതിനായി ബി എം സി നിയോഗിച്ച  ദിനേശ് ഗവാണ്ടെയെയും  രണ്ട് കൂട്ടാളികളെയുമാണ്  മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്.

ദിനേശിന്റെ ബാഗിൽ നിന്ന് 1.4 ലക്ഷം രൂപ, 200 സൗദി റിയാൽ, ഹോം കപ്പല്വിലിന്റെ വ്യാജ റബ്ബർ സ്റ്റാമ്പ്, സ്റ്റാമ്പുള്ള കുറച്ച് ലെറ്റർ ഹെഡുകൾ, ചില സ്വകാര്യ ആശുപത്രികളിൽ നിന്നുള്ള ഡോക്ടർമാരുടെ ഒപ്പ് എന്നിവ പോലീസ് പിടിച്ചെടുത്തു.

കൈക്കൂലി വാങ്ങാൻ വിമാനത്താവളത്തിലെ ചില  ജീവനക്കാർ  ഗവാണ്ടെയെ  സഹായിച്ചതായും വ്യാജ രേഖകൾ ഉപയോഗിച്ച് യാത്രക്കാരെ പരിശോധനയില്ലാതെ വിട്ടയച്ചതായും  വിവരങ്ങൾ ലഭിച്ചു. കുറ്റം തെളിഞ്ഞാൽ  ഏഴു വർഷമാണ്  തടവ് ശിക്ഷ. എയർപോർട്ടിൽ ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ യുവതി നൽകിയ പരാതിയിലായിരുന്നു പിടിക്കപ്പെട്ടത്.

നിരോധന ഉത്തരവുകളുടെ ലംഘനം, വഞ്ചന, വ്യാജരേഖ ചമയ്ക്കൽ,  പകർച്ചവ്യാധി, ദുരന്തനിയമം എന്നിവയ്ക്കാണ് ഇവർക്കെതിരെ  ഐപിസി വകുപ്പുകൾ പ്രകാരം കേസെടുത്തത്. ജനുവരി 19 വരെ ഇവർ പോലീസ് കസ്റ്റഡിയിലാണ്,

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News