13 കാരിയെ 9 പേര്‍ ചേര്‍ന്ന് 5 ദിവസം കൂട്ട ബലാത്സംഗത്തിന് ഇരയാക്കി; പീഡിപ്പിച്ചത് കാട്ടിലും ഭക്ഷണശാലയിലും വെച്ച്

13 കാരിയെ 9 പേര്‍ ചേര്‍ന്ന് 5 ദിവസം കൂട്ട ബലാത്സംഗത്തിന് ഇരയാക്കി. ാട്ടിലും ഭക്ഷണശാലയിലും ബന്ദിയാക്കി വെച്ചായിരുന്നു പീഡനം. സംഭവത്തില്‍ പ്രതികളായ ആറ് പേരെ പോലിസ് അറസ്റ്റ് ചെയ്തു.

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളെക്കുറിച്ച് രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന പൊതു അവബോധം നടത്തുന്നതിനായി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ സര്‍ക്കാറിന്റെ ‘ ക്യാമ്പയിന്‍ നടക്കുന്ന സമയത്താണ് ക്രൂര പീഡനം നടന്നത്.

മധ്യപ്രദേശിലെ ഉമാരിയ ജില്ലയിലാണ് സംഭവം നടന്നത്. ജനുവരി നാലിനാണ് ആദ്യമായി കുട്ടിയെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് 9 പേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ അഞ്ച് ദിവസം പീഡിപ്പിക്കുകയായിരുന്നു.

ആദ്യം പെണ്‍കുട്ടിയെ അറിയാവുന്ന യുവാവും ആറ് കൂട്ടുകാരും ചേര്‍ന്ന് പീഡിപ്പിക്കുകയും തുടര്‍ന്ന് കുട്ടിയെ തിരികെ വിടും മുമ്പ് സംഭവം ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

എന്നാല്‍ പിന്നീട് ജനുവരി 11ന് പെണ്‍കുട്ടിയെ വീണ്ടും തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. മൂന്ന് പേര്‍ ചേര്‍ന്നാണ് രണ്ടാമത് പീഡിപ്പിച്ചത്.

അതിന് ശേഷവും വീണ്ടും കൂട്ടിയെ തട്ടിക്കൊണ്ടുപോയി രണ്ട് ട്രക്ക് ഡ്രൈവര്‍മാര്‍ ചേര്‍ന്ന് പീഡിപ്പിച്ചു. ഇവിടെ നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടി വീട്ടിലെത്തി നടന്ന കാര്യങ്ങള്‍ പറയുകയായിരുന്നു.

തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയും പോസീന് അന്വേഷണം ആരംഭിക്കുകയുമായിരുന്നു. അന്വേഷണത്തിനൊടുവില്‍ പോലീസ് ആറ് പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News