ഏഷ്യയിലെ തന്നെ ഏറ്റവും വലിയ അന്നദാന മണ്ഡപങ്ങളിലൊന്ന് ശബരിമലയിൽ നിർമ്മാണം പൂർത്തീകരിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ അന്നദാന മണ്ഡപങ്ങളിലൊന്ന് ശബരിമലയിൽ നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നു.
ശബരിമലയിലെത്തുന്ന മുഴുവന് തീര്ഥാടകര്ക്കും അന്നദാനം നൽകാൻ സാധിക്കുന്ന ഈ മണ്ഡപം ശബരിമല മാസ്റ്റര് പ്ലാനിന്റെ ഭാഗമായി സംസ്ഥാന സര്ക്കാരിന്റെ പദ്ധതി വിഹിതത്തില് നിന്നും 21.55 കോടി രൂപ ചെലവഴിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.
24 മണിക്കൂറും അന്നദാനം നടത്താൻ പര്യാപ്തമായ ഈ അന്നദാന മണ്ഡപം ശബരിമലയിലെത്തുന്ന എല്ലാ തീര്ഥാടകര്ക്കും ആശ്രയ കേന്ദ്രമാകുമെന്ന കാര്യത്തില് സംശയമില്ല.
ഒരേ സമയം 5000 പേര്ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന വലിയ ഹാളാണ് മണ്ഡപത്തിലുള്ളത്. രാവിലെ ഏഴു മണിക്ക് തുടങ്ങുന്ന പ്രഭാതഭക്ഷണം മുതല് അടുത്ത ദിവസം പുലര്ച്ചെ അഞ്ചു മണിക്ക് അവസാനിക്കുന്ന ചുക്ക് കാപ്പി വരെ ഇവിടെ ഭക്തര്ക്കായി ഒരുക്കും.
കഴിഞ്ഞ സര്ക്കാരിന്റെ കാലത്ത് 4 ചെറു അന്നദാന മണ്ഡപങ്ങളായി തുടക്കമിട്ട പദ്ധതി പിന്നീട് ഇഴഞ്ഞു നീങ്ങുകയായിരുന്നു. ഈ സര്ക്കാര് അധികാരത്തിലെത്തിയ ശേഷം ഒരൊറ്റ അന്നദാന കോംപ്ലക്സായി ഉയര്ത്തിയാണ് നിര്മ്മാണം പൂര്ത്തിയാക്കിയിരിക്കുന്നത്. ശബരിമലയുടെ വികസനത്തിൽ അഭിമാനാർഹമായ ചുവടുവയ്പാണ് ഇതുവഴി നമ്മൾ കൈവരിച്ചിരിക്കുന്നത്.

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ അന്നദാന മണ്ഡപങ്ങളിലൊന്ന് ശബരിമലയിൽ നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നു.

ശബരിമലയിലെത്തുന്ന…

Posted by Pinarayi Vijayan on Saturday, 16 January 2021

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here