മരിക്കുന്നതിന് മുമ്പ് പിണറായിയെ നേരിട്ട് കണ്ട് ക്ഷമ പറയണം; അദ്ദേഹം സമുന്നതനായ നേതാവാണെന്ന് കാലം തെളിയിച്ചു: ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍

പിണറായി വിജയനോട് ക്ഷമാപണം നടത്തി ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍.പിണറായിയിക്ക് എതിരെ പറഞ്ഞ കാര്യങ്ങള്‍ എല്ലാം തെറ്റായിരുന്നു എന്ന് ബോധ്യപ്പെട്ടുവെന്നും മരിക്കുന്നതിന് മുമ്പ് പിണറായിയെ നേരിട്ട് കണ്ട് ക്ഷമ പറയണം എന്നാണ് ആഗ്രഹമെന്നും ബര്‍ലിന്‍ പറഞ്ഞു.

കേരളത്തിലെ ഏറ്റവും സമുന്നതനായ നേതാവാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കാലം തെളിയിച്ചുവെന്നും ബര്‍ലിന്‍ കണ്ണൂരില്‍ പറഞ്ഞു.

96 ാം വയസ്സില്‍ പ്രായാധിക്യത്തിന്റെ അവശതകളുമായി കണ്ണുര്‍ നാറാത്തെ വീട്ടില്‍ വിശ്രമത്തിലാണ് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍. മരണത്തിന് മുന്‍പ് പിണറായിയെ നേരിട്ട് കണ്ട് ക്ഷമ ചോദിക്കണമെന്ന ആഗ്രമാണ് മാധ്യമങ്ങളിലൂടെ പ്രകടിപ്പിച്ചത്

പിണറായി വിജയന് നേരെ സംഘടിത ആക്രമണം നടന്ന കാലത്ത് അതിന്റെ മുന്‍നിരയില്‍ ഉണ്ടായിരുന്ന ബര്‍ലിന്‍ ഇപ്പോള്‍ എല്ലാ തെറ്റുകളും ഏറ്റുപറഞ്ഞ് പശ്ചാത്തപിക്കുകയാണ്.

പിണറായിക്ക് എതിരെ അന്ന് പറഞ്ഞ എല്ലാ കാര്യങ്ങളും തെറ്റായിരുന്നു. പിണറായി സമുന്നതനായ നേതാവാണെന്ന് കാലം തെളിയിച്ചു.

എല്‍ ഡി എഫിന് കേരളത്തില്‍ തുടര്‍ഭരണം ലഭിക്കുമെന്നും പിണറായി വിജയന്‍ തന്നെ മുഖ്യമന്ത്രി ആവണമെന്നാണ് ആഗ്രഹംമെന്നും ബര്‍ലിന്‍ കൂട്ടിച്ചേര്‍ത്തു

പാവങ്ങളുടെ സര്‍ക്കാറാണ് ഇതെന്ന് പിണറായി തെളിയിച്ചു.കേരളം കണ്ടതില്‍ വച്ച് ഏറ്റവും മികച്ച ബജറ്റാനാണ് ഇത്തവണ അവതരിപ്പിച്ചതെന്നും ബര്‍ലിന്‍ പറഞ്ഞു.

പിണറായിക്ക് എതിരെ പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിച്ച വ്യക്തികളുണ്ടെന്നുമുള്ള തുറന്ന് പറച്ചിലില്‍ പിണറായി എന്ന നേതാവിനെ ഇല്ലാതാക്കാന്‍ നടന്ന സംഘടിത ഗൂഢാലോചന കൂടിയാണ് വെളിവാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News