കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കഴിയില്ലെന്ന് ആവർത്തിച്ച് കൃഷി മന്ത്രി നരേന്ദ്രസിങ് തോമർ.
മിക്ക കർഷകരും വിദഗ്ധരും കാർഷിക നിയമങ്ങൾക്ക് അനുകൂലമാണ്. നിലവിൽ സുപ്രീം കോടതിയുടെ ഉത്തരവിന് ശേഷം നിയമങ്ങൾ നടപ്പാക്കാൻ കഴിയില്ല.
കർഷക യൂണിയനുകൾക്ക് ഞങ്ങൾ ഒരു നിർദ്ദേശം അയച്ചിരുന്നു,
മാൻഡികൾ, വ്യാപാരികളുടെ രജിസ്ട്രേഷൻ എന്നിവ സംബന്ധിച്ച ആശങ്കകൾ പരിഹരിക്കാമെന്ന് സമ്മതിച്ചതാണ്.
എന്നാൽ നിയമങ്ങൾ റദ്ദാക്കുക എന്നത് മാത്രമാണ് കർഷക നേതാക്കൾ മുനോട്ട് വെക്കുന്ന ആവശ്യം.
19ളെ ചർച്ചയിൽ നിയമത്തിലെ വ്യവസ്ഥകളെ കുറിച്ചു ചർച്ച ചെയ്യാൻ കർഷക നേതാക്കൾ തയ്യാറാകണമെന്നും തോമർ പറഞ്ഞു.
Get real time update about this post categories directly on your device, subscribe now.