പൊതുജനങ്ങൾ നല്‍കിയ പൊന്നാടകൾ വെറുതെയായില്ല; പ്രായമായവർക്ക് വിതരണം ചെയ്ത് മന്ത്രി ജി സുധാകരന്‍

ആലപ്പുഴ: കഴിഞ്ഞ 5 വർഷങ്ങളിലായി പൊതുമരാമത്തു വകുപ്പ് മന്ത്രി ജി സുധാകരന് വിവിധ പൊതു പരിപാടികളിലായി ജനപ്രതിനിധികൾ പൊതു ജനങ്ങൾ സ്നേഹാദരം നൽകിയ പൊന്നാടകൾ വിതരണം ചെയ്തു. ഈ കാലയളവിൽ 9000 ത്തോളം പൊന്നാടകളാണ് ലഭിച്ചത്. അതിൽ 6000 നേരത്ത വിതരണം നടത്തിയിട്ടുണ്ട്. മണ്ഡലത്തിലെ 75 വയസിനു മുകളിൽ പ്രായമായ അമ്മമാർക്കാണ് വിതരണം ചെയ്യുന്നത്.

തുക്കുകുളം ഓഫീസ് വെച്ച് നടന്ന ചടങ്ങിൽ 85 വയസുകാരി കൊച്ചുപെണ്ണിനും 83 വയസുകാരി രാജമ്മയ്ക്കും നൽകി ഉദ്ഘാടനം നിർവഹിച്ചു. 2006- 11 കാലഘട്ടത്തിൽ മുതൽ ലഭിച്ച പൊന്നാടകൾ കൂട്ടിവെച്ചു ആവശ്യക്കാർക്ക് വിതരണം ചെയ്തു തുടങ്ങിയതാണെന്നും ലഭിച്ച സമ്മാനങ്ങൾ ബാഡ്ജ്, കാർഡുകൾ, ട്രോഫി എന്നിവയെല്ലാം സൂക്ഷിച്ചു വെച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇത് കൂടാതെ 6000ത്തോളം പുസ്തകങ്ങളുടെ ശേഖരവും ഉണ്ട്.

14 ലക്ഷത്തോളം വില വരുന്ന സാധാരണ ലൈബ്രറികളിൽ ലഭിക്കാത്ത പുസ്തകങ്ങൾ ലൈബ്രറിക്ക് നൽകുവാൻ തീരുമാനിച്ചിരിക്കുകയാണെന്നും അടുത്ത് തന്നെ നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. അമ്പലപ്പുഴ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ ഷീബ രാകേഷ്, പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ സജിത സതീഷ്, വാർഡ് മെമ്പർ വിനോദ് കുമാർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here