തെന്നിന്ത്യന്‍ സിനിമാ ആരാധകരുടെ പ്രിയ നടിയാണ് ശോഭന. സിനിമകളില്‍ സജീവമല്ലെങ്കിലും സോഷ്യല്‍മീഡിയയില്‍ സജീവമാണ് താരം. തന്‍റെ നൃത്തവിശേഷങ്ങളാണ് താരം പൊതുവേ പങ്കുവയ്ക്കാറുള്ളത്. എന്നാലിപ്പോള്‍ താന്‍ എങ്ങനെയാണ് സ്ട്രെസ്സ് കൈകാര്യം ചെയ്യുന്നതെന്ന് പറയുകയാണ് പ്രിയനായിക.
സ്ട്രെസ് ഒഴിവാക്കാന്‍ എന്താണ് ചെയ്യാറുള്ളതെന്ന് ഒട്ടേറെ പേര്‍ തന്നോട് ചോദിക്കാറുണ്ടെന്നാണ് താരം പറയുന്നത്.
“ഇതാണ് സ്ട്രെസ്സ് മാറ്റാനുള്ള ഏറ്റവും നല്ല മാര്‍ഗം, ശരിയല്ലേ,” എന്ന ക്യാപ്ഷനോട് കൂടിയാണ് താരം വീഡിയോ പങ്കുവച്ചിട്ടുള്ളത്. സ്ട്രെസ് മാറ്റാന്‍ താന്‍ സ്ഥിരമായി സ്വികരീക്കുന്ന മാര്‍ഗങ്ങളും താരം പങ്കുവച്ചു.
ഡാന്‍സ് പ്രാക്ടീസിലൂടെയും മനോഹരമായി പെയിന്റ് ചെയ്ത തന്റെ വീടിന്റെ അകം നോക്കി നടന്നുമെല്ലാമാണ് സ്ട്രെസ്സ് മാറ്റുന്നതെന്നാണ് നടി പറയുന്നത്. തന്റെ വളര്‍ത്തുനായയെയും താരം വീഡിയോയില്‍ പരിചയപ്പെടുത്തി. വളര്‍ത്തുനായയും തന്റെ സ്ട്രെസ്സ് മാറ്റാന്‍ സഹായിക്കാറുണ്ടെന്നാണ് ശോഭന പറയുന്നത്.
സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്ത ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലാണ് ശോഭന ഏറ്റവും ഒടുവിലായി അഭിനയിച്ചത്.
Get real time update about this post categories directly on your device, subscribe now.