
കൈയില്‍ പണമില്ലെങ്കിലും വയറുനിറയെ ഭക്ഷണം നല്‍കാന്‍ തയാറാകുന്ന ആരെങ്കിലും ഉണ്ടാകുമോ? ഒരു സംശയവും വേണ്ട. അങ്ങനെയൊരു സ്ഥലമുണ്ട് ഇങ്ങ എറണാകുളത്ത്.
എറണാകുളത്തെ തൃപ്പൂണിത്തുറയില്‍ കപ്പൂച്ചിന്‍ വൈദികര്‍ നടത്തുന്ന കപ്പൂച്ചിന്‍ മെസ് ആണ് ബില്ല് അടക്കാന്‍ കാശില്ലെങ്കിലും വയറു നിറയെ നല്‍കുന്നത്.
കാശില്ലാത്തിന്റെ പേരില്‍ ഒരാള്‍ പോലും പട്ടിണിയാവരുതെന്ന ചിന്തയില്‍ നിന്നാണ് കപ്പൂച്ചിന്‍ മെസിന്റെ പിറവി. ആശ്രമത്തിലെ അന്തേവാസികളും വൈദികരുമാണ് മെസിന്റെ നടത്തിപ്പുകാര്‍.
പ്രഭാതഭക്ഷണത്തിന് 25 രൂപയും ഉച്ചഭക്ഷണത്തിന് 40 രൂപയും ചായയ്ക്കും ചെറുകടികള്‍ക്കുമായി 10 രൂപയുമാണ് വിലവിവരം. കപ്പൂച്ചിന്‍ മെസില്‍ ബില്‍ കൗണ്ടര്‍ കാണില്ല എന്നതാണ് പ്രത്യേകത.
എന്നാല്‍ അവിടെ ഒരു പഴയ തപാല്‍ ബോക്‌സുണ്ട് കപ്പൂച്ചിന്‍ മെസിന് പുറത്ത്. ഇഷ്ടമുള്ള തുക അതില്‍ ഇടാം. കയ്യില്‍ പണമില്ലെങ്കില്‍ അതും നിര്‍ബന്ധം ഇല്ല. അവിടെ കാശിന് ആരും നിര്‍ബന്ധിക്കുകയുമില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here