കർഷക സമരം കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് അട്ടിമറിക്കാനുള്ള നീക്കത്തില്‍ അപലപിച്ച് കർഷക സംഘടനകൾ

കർഷക സമരത്തെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചു അട്ടിമറിക്കാനുള്ള നീക്കങ്ങളെ അപലപിച്ചു കർഷക സംഘടനകൾ. എൻഐഎയുടെ നീക്കത്തെ നിയമപരമായി നേരിടുമെന്നും റിപ്പബ്ലിക്ക് ദിനത്തിൽ പരേഡുമായി മുന്നോട്ട് പോകുമെന്നും കർഷക നേതാക്കൾ അറിയിച്ചു. അതേ സമയം കർണാടകയിലെ ബലഗാവിൽ റാലിക്കെതിയ അമിത് ഷാക്കെതിരെ കർഷകർ പ്രതിഷേധിച്ചു.

കർഷക നേതാവ് ബൽദേവ് സിങ് സിർസാ, അഭിനേതാവ് ദീപ് സിന്ധു ഉൾപ്പെടെ 40ഓളം പേർക്കാണ് എൻഐഎ നോട്ടീസ് നൽകിയിരുന്നത്.എന്നാൽകേന്ദ്രസർക്കാർ എൻഐഎ ഉപയോഗിച്ചു സമരത്തെ അടിച്ചമർത്താൻ ശ്രമിക്കുന്നുവെന്ന് കർഷക സംയുക്ത സമരസമിതി വിമർശിച്ചു.

സമരത്തെ അനുകൂലിക്കുന്നവർക്ക് എൻഐഎ നോട്ടീസ് അയക്കുന്നും ഈ നടപടിയെ അപലപിച്ച കർഷക നേതാക്കൾ നിയമപരമായി നേരിടുമെന്നും വ്യക്തമാക്കി. സൈനികർക്കൊപ്പം കർഷകരും റിപ്പബ്ലിക് ദിനം ആഘോഷിക്കുമെന്നും അറിയിച്ച നേതാക്കൾ റാലി സമാധാനപാർമായിരിക്കുമെന്നും റിപ്പബ്ലിക് ദിനത്തിൽ ലോകം സാക്ഷിയാവുക കർഷകരുടെ റാലിക്കെന്നും മുന്നറിയിപ്പ് നൽകി.

അതേ സമയം നിയമങ്ങൾ പിൻവലിക്കില്ലെന്ന് കേന്ദ്രകൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ ആവർത്തിച്ചു. 19ന് നടക്കുന്ന ചർച്ചയിൽ നിയമത്തിലെ ഭേദഗതികളെ കുറിച്ചു സംസാരിക്കാൻ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.

അതിനിടയിൽ കര്ണാടകയിലെത്തിയ അമിത് ഷാക്കെതിരെ കർഷകർ പ്രതിഷേധിച്ചു. ബലഗാവിൽ റാലിയിൽ പങ്കെടുക്കാനെതിയപ്പോഴാണ് നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം അരങ്ങേറിയത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News