ഉമ്മൻചാണ്ടിയുടെ മുഖ്യമന്ത്രി മോഹത്തിൽ മലക്കം മറിഞ്ഞു ചെന്നിത്തല

ഉമ്മൻചാണ്ടിയുടെ മുഖ്യമന്ത്രി മോഹത്തിൽ മലക്കം മറിഞ്ഞു ചെന്നിത്തല. ഉമ്മൻചാണ്ടിക്ക് മുഖ്യമന്ത്രിസ്ഥാനം നൽകില്ലെന്നും അത്തരം വാർത്തകൾ മാധ്യമങ്ങൾ പടച്ചുവിടുന്നതെന്നുമായിരുന്നു ചെന്നിത്തലയുടെ വാക്കുകൾ.

ഉമ്മൻചാണ്ടിക്ക് തടയിടനുള്ള നീക്കത്തിൽ പ്രതിഷേധം ഉയർന്നതോടെ ഉമ്മൻചാണ്ടി ഏത് പദവിയിലേക്ക് വരുന്നതിനും തനിക്ക് എതിർപ്പില്ലെന്ന് ചെന്നത്തല മലക്കം മറിഞ്ഞു. നാളെ നേതാക്കൾ ഹൈക്കമന്റുമായി ചർച്ച നടത്തും.

കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വന്നാൽ ഉമ്മൻചാണ്ടിക്ക് മുഖ്യമന്ത്രിസ്ഥാനം രണ്ടര വർഷം നൽകുമോ എന്ന ചോദ്യത്തിന് ചെന്നിത്തലയുടെ മറുപടി ഇങ്ങനെ. ഉമ്മൻചാണ്ടിയുമായി മുഖ്യമന്ത്രിസ്ഥാനം പങ്കിടുമെന്നത് മാധ്യമങ്ങൾ പടച്ചുവിടുന്ന വാർത്തകൾ.. അത്തരം ധാരണകൾ ഒന്നുമില്ലെന്നും അന്തരീക്ഷത്തിൽ നിൽക്കുന്ന ചർച്ചകളെന്നുമായിരുന്നു പ്രതികരണം

എന്നാൽ ഉമ്മൻചാണ്ടിക്ക് തടയിട്ടുളള ചെന്നിത്തലയുടെ വാക്കുകൾ വലിയ പ്രകോപനമാണ് ഉമ്മൻചാണ്ടി പക്ഷത്തിൽ ഉണ്ടാക്കിയത്. വിമർശങ്ങളും ചർച്ചകയും ആഈമ്പിച്ചതോടെ നിമിഷങ്ങൾക്കകം ചെന്നിത്തല മലക്കം മറിഞ്ഞു.

ഉമ്മൻചാണ്ടി ഏത് സ്ഥാനത്തേക്ക് വരുന്നതിലും തനിക്ക് എതിർപ്പില്ലെന്നും തന്റെ വാക്കുകൾ വളച്ചൊടിച്ചതെന്നുമാണ് ചെന്നിത്തലയുടെ മലക്കം മറിച്ചിൽ. നാളെ ഹൈക്കമാന്റ്മായി നേതാക്കൾ കൂടിക്കാഴ്ച നടക്കാനിരിക്കെയാണ് ഉമ്മൻചാണ്ടിക്ക് തടയിട്ടും.. മലക്കം മറിഞ്ഞുമുള്ള ചെന്നിത്തലയുടെ പ്രസ്താവനകൾ

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like