വെള്ളറടയിൽ 9 വയസ്സുകാരിയെ പീഡിപ്പിച്ച 71 കാരനും മകനും പിടിയിൽ

വെള്ളറടയിൽ ഒൻപതു വയസ്സുകാരി ബാലികയെ പീഡിപ്പിച്ച 71 കാരനും മകനും പിടിയിൽ. നാലാം ക്ലാസ്സുകാരിയായ ബാലികയെ അതിക്രൂരമായി പീഡിപ്പിച്ച 71 കാരനും മകനും പോലീസ് പിടിയിൽ .

കുടയാൽ ആറ്റിൻ പള്ളം റോസ് ഭവനിൽ ബാലരാജ് (71) മകൻ ജഗൽ നിവാസിൽ ബി ആർ രാജ് (40) എന്നിവരാണ് പിടിയിലായത്.

ഗുരുതരമായ രക്ത സ്രാവം കാരണം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ബാലികയെ പരിശോധിച്ച ഡോക്ടറാണ് പീഡന വിവരം തിരിച്ചറിഞ്ഞത്. ആശുപത്രിയിൽ നിന്നാണ് പോലീസിന് വിവരം നൽകിയത്.

ഇവർ പ്രദേശത്തെ കോൺഗ്രസ് പ്രവർത്തകരാണ്. സജീവ കോൺഗ്രസ് പ്രവർത്തകരായ പ്രതികളെ സംരക്ഷിക്കുന്നതിനായി നേതൃത്വം ഇടപെട്ട് അറസ്റ്റ് ഒഴിവാക്കാൻ ശ്രമിച്ചിരുന്നു.

നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. പോക്സോ വകുപ്പുകൾ പ്രകാരം പ്രതികളെ റിമാൻ്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News