കോവിഡിനെ പൊരുതി തോൽപ്പിച്ച് മലയാള സിനിമയുടെ മുത്തശ്ശൻ

കോവിഡിനെ പൊരുതി തോൽപ്പിച്ച് 98 വയസ്സുകാരനായ മലയാള സിനിമയുടെ മുത്തശ്ശൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി.

കോവിഡ് ബാധിച്ച് കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സയിലയിരുന്ന ഉണ്ണികൃഷ്ണൻ നമ്പൂതിരി രോഗമുക്തി നേടി ആരോഗ്യം വീണ്ടെടുത്തു. മൂന്ന് ആഴ്ച മുൻപ് ഉണ്ണികൃഷ്ണൻ നമ്പൂതിരിക്ക് ന്യൂമോണിയ ബാധിച്ചിരുന്നു.അന്ന് നടത്തിയ കോവിഡ് പരിശോധന നെഗറ്റീവ് ആയിരുന്നു.

അസുഖം ഭേദമായി വീട്ടിൽ വിശ്രമിക്കുന്നതിനിടെ വീണ്ടും പനി ബാധിച്ചു. ഇതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവായത്.രണ്ട് ദിവസം ഐ സി യു വിൽ കഴിയേണ്ടി വന്നെങ്കിലും ഇപ്പോൾ പൂർണമായും ആരോഗ്യം വീണ്ടെടുത്തുവെന്ന് മകൻ ഭവദാസൻ നമ്പൂതിരി പറഞ്ഞു.

രോഗമുക്തി നേടിയ ഉണ്ണികൃഷണൻ നമ്പൂതിരിയെ മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യ മന്ത്രി ശൈലജ ടീച്ചർ തുടങ്ങിയവർ ഫോണിൽ വിളിച്ച് ആരോഗ്യ വിവരങ്ങൾ അന്വേഷിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News