മലബാർ എക്സ്പ്രസിൽ തീപിടിത്തമുണ്ടായ സംഭവത്തിൽ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്‌തു. കാസർകോട് റെയിൽവേ സ്റ്റേഷനിലെ കൊമേഴ്സൽ റെയിൽവേ സൂപ്പർവൈസറെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്‌തത്.
ട്രെയിനിന്‍റെ പാര്‍സല്‍ ബോഗിയിലാണ് തീപിടിത്തമുണ്ടായത്. കാസർകോട് നിന്ന് സ്ഥലംമാറി പോയ രണ്ട് പൊലീസുകാരുടെ ബൈക്കിൽനിന്നാണ് ലഗേജ് ബോഗിയിൽ തീ പടർന്നതെന്നാണ് പ്രഥമിക നിഗമനം. ഇതുമായി ബന്ധപ്പെട്ടാണ് കാസർകോട്ടെ ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തത്.
അതേസമയം ബൈക്കുകൾ കയറ്റുന്നതിന് മുൻപ് ഇന്ധനം ഒഴിവാക്കൽ ഉൾപ്പെടെയുള്ള മുഴുവൻ നടപടിക്രമങ്ങളും സ്വീകരിച്ചിരുന്നെന്നാണ് വിവരം.
മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന ട്രെയിനിനാണ് തീപിടിത്തമുണ്ടായത്. അപകടത്തെ തുടര്‍ന്ന് ട്രെയിന്‍ വര്‍ക്കല ഇടവയില്‍ നിര്‍ത്തിയിട്ടിരുന്നു. തീപടരുന്നത് യാത്രക്കാരുടെ ശ്രദ്ധയില്‍പ്പെട്ടതിന് തുടര്‍ന്ന് യാത്രക്കാര്‍ തന്നെ ചെയിന്‍ വലിച്ച് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു.
Get real time update about this post categories directly on your device, subscribe now.