പോത്ത്കല്ലിൽ ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ വെട്ടിക്കൊല്ലാന്‍ ശ്രമം; കോൺഗ്രസ്‌ നേതാവ്‌ അറസ്‌റ്റിൽ

പോത്ത്കല്ലിൽ ഡിവൈഎഫ്ഐ യൂണിറ്റ് വൈസ് പ്രസിഡന്റിനെ വെട്ടിക്കൊല്ലാൻ ശ്രമം. ഗ്രാമസഭായോഗം കഴിഞ്ഞിറങ്ങിയ ഡിവൈഎഫ്ഐ മുണ്ടേരി യൂണിറ്റ് വൈസ് പ്രസിഡന്റ്‌ മുജീബ് റഹ്‌മാനെയാണ് കോണ്‍ഗ്രസ് നേതാവ് വെട്ടിക്കൊല്ലാൻ ശ്രമം നടത്തിയത്.

ഞായറാഴ്‌ച പകൽ മൂന്നിനാണ്‌ അക്രമം. കത്തികൊണ്ട്‌ തലയ്ക്കാണ്‌ വെട്ടിയത്‌. തടഞ്ഞതിനാൽ കൈയ്ക്കാണ്‌ വെട്ടേറ്റത്. ആക്രമിച്ചശേഷം പ്രതി കത്തി റോഡിലിട്ട് ഓടി. ഗുരുതര പരിക്കേറ്റ മുജീബിനെ കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിൽ കൊലക്കേസുൾപ്പെടെ‌ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും കോൺഗ്രസ് പ്രാദേശിക നേതാവിനെ ‌ പൊലീസ്‌ അറസ്‌റ്റ്‌ചെയ്‌തു. കോൺഗ്രസ് പ്രാദേശിക നേതാവ് വി പി ഷൗക്കത്തിനെതിരെ പൊലീസ് വധശ്രമത്തിന്‌ കേസെടുത്തു.

തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് പി വി അൻവർ എംഎൽഎയെ മുണ്ടേരിയിൽ തടഞ്ഞ സംഘത്തിലും ഷൗക്കത്തുണ്ടായിരുന്നു. രാഷ്ട്രീയ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന്‌ പൊലീസ്‌ പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here