കൊവിഡ് വാക്സിനേഷന്‍; 447 പേർക്ക് നേരിയ പാർശ്വഫലങ്ങളുണ്ടായെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

രാജ്യത്ത് നടക്കുന്ന കൊവിഡ് വാക്‌സിൻ കുത്തിവയ്പ്പിൽ 447 പേർക്ക് നേരിയ പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ റിപ്പോര്‍ട്ട്. പനി, തലവേദന, ഓക്കാനം തുടങ്ങിയ ചെറിയ അസ്വസ്ഥതകളാണ് അധികവും റിപ്പോർട്ട് ചെയ്തത്.

എന്നാല്‍ കൂടുതല്‍ ആരോഗ്യപ്രശ്‌നങ്ങൾ പ്രകടിപ്പിച്ച മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ആരോഗ്യമന്ത്രാലയ പ്രതിനിധികൾ അറിയിച്ചു. ഇതിൽ രണ്ട് പേർ നിലവിൽ ആശുപത്രി വിട്ടതായും എയിംസിൽ ചികിത്സയിലിരിക്കുന്ന ഒരാളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യമന്ത്രാലയത്തിന്‍റെ പ്രതിനിധികൾ വ്യക്തമാക്കി.

രാജ്യത്ത് 2,24,301 പേരാണ് ഇതുവരെ വാക്സിൻ സ്വീകരിച്ചത്. ആഴ്ചയിൽ നാല് ദിവസം വാക്സിൻ കുത്തിവെയ്പ്പെടുക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യാൻ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം ആഴ്ചയിൽ ആറ് ദിവസം വാക്സിനേഷൻ നടത്താൻ ആന്ധ്രാ പ്രദേശ് സർക്കാർ അനുമതി തേടിയതായി ആരോഗ്യമന്ത്രാലയ അഡീഷണൽ സെക്രട്ടറി ഡോ. മനോഹർ അഗ്‌നാനി പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here